യാംബുവിൽ നിന്ന് ജോലി മാറിപ്പോകുന്ന സൽമാൻ മുഹമ്മദ് ഹൈദറിന് എസ്.ഐ.സി ടൗൺ ഏരിയ കമ്മിറ്റിയുടെ
ഉപഹാരം അബ്ദുൽ കരീം താമരശ്ശേരി നൽകുന്നു
യാംബു: യാംബുവിൽനിന്ന് അൽ ഖസീമിലേക്ക് ജോലി മാറിപോകുന്ന യാംബു സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) കമ്മിറ്റി വർക്കിങ് സെക്രട്ടറിയായ സൽമാൻ മുഹമ്മദ് ഹൈദറിന് ടൗൺ ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. എസ്.ഐ.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ അബ്ദുൽ കരീം താമരശ്ശേരി ഉദ്ഘാടനം ചെയ്തു. ടൗൺ ഏരിയ പ്രസിഡന്റ് നൂർ ദാരിമി അധ്യക്ഷത വഹിച്ചു. സമസ്ത നാഷനൽ എജുക്കേഷൻ കൗൺസിൽ സൗദി നാഷനൽ ഉപദേശക സമിതിയംഗം ഒ.പി. അഷ്റഫ് മൗലവി കണ്ണൂർ മുഖ്യപ്രഭാഷണം നടത്തി.
സുബൈർ മന്നാനി, എസ്.ഐ.സി യാംബു സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് അബ്ദുറഹീം കരുവൻതുരുത്തി, എസ്.ഐ.സി വൈസ് പ്രസിഡന്റ് എ.സി.ടി അബ്ദുൽ മജീദ്, സെൻട്രൽ കമ്മിറ്റി ജോയന്റ് സെക്രട്ടറി ഹനീഫ ഒഴുകൂർ എന്നിവർ സംസാരിച്ചു. എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന 'സേവനത്തിനായി ജാരിയ' എന്ന കാമ്പയിന് യോഗത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സൽമാൻ മുഹമ്മദ് ഹൈദറിനുള്ള എസ്.ഐ.സി ടൗൺ ഏരിയ കമ്മിറ്റിയുടെ ഉപഹാരം അബ്ദുൽ കരീം താമരശ്ശേരി സമ്മാനിച്ചു. സമസ്ത പൊതുപരീക്ഷയിൽ 'ടോപ് പ്ലസ്' നേടിയ യാംബു നൂറുൽ ഹുദ മദ്റസ ഓൺലൈൻ വിദ്യാർഥി മിൽഹാൻ അബ്ദുൽ അസീസിനെ ചടങ്ങിൽ ആദരിച്ചു.
അബ്ദുറഹീം കരുവൻതുരുത്തി മിൽഹാനിനുള്ള ഉപഹാരവും അബ്ദുൽ ജലീൽ പുല്ലാര കാശ് അവാർഡും നൽകി.ഏരിയ കമ്മിറ്റി നൽകിയ ആദരവിന് നന്ദി പറഞ്ഞ് സൽമാൻ മുഹമ്മദ് ഹൈദർ കണ്ണൂർ സംസാരിച്ചു. നൂറുൽ ഹുദ മദ്റസ വിദ്യാർഥി മിൽഹാൻ അബ്ദുൽ അസീസ് ഖിറാഅത്ത് നടത്തി. ടൗൺ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി ഷഫീഖ് കാളികാവ് സ്വാഗതവും ട്രഷറർ സഹൽ പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.