സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും പാ​കി​സ്​​താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്ബാ​സ് ഷെ​രീ​ഫും ജി​ദ്ദ​യി​ൽ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

സൗ​ദി കിരീടാവകാശിയുമായി ഷഹ്ബാസ് ഷെരീഫ് കൂടിക്കാഴ്ച നടത്തി; സൗ​ദി - പാ​ക് ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടുത്തും

ജി​ദ്ദ: സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും പാ​കി​സ്​​താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്ബാ​സ് ഷെ​രീ​ഫും ജി​ദ്ദ​യി​ലെ അ​ൽ സ​ലാം കൊ​ട്ടാ​ര​ത്തി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​ക്കു​ന്ന​തി​നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ല​വി​ലു​ള്ള സ​ഹ​ക​ര​ണം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള സാ​ധ്യ​ത​ക​ൾ നേ​താ​ക്ക​ൾ ച​ർ​ച്ച ചെ​യ്തു.

സാ​മ്പ​ത്തി​ക-​വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ പു​തി​യ അ​വ​സ​ര​ങ്ങ​ൾ തേ​ടു​ന്ന​തി​നൊ​പ്പം, പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​വ​ലോ​ക​നം ചെ​യ്തു. പ്ര​ത്യേ​കി​ച്ച്, മേ​ഖ​ല​യി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യി പാ​കി​സ്​​താ​െൻറ മ​ധ്യ​സ്ഥ​ത​യി​ൽ അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളു​ടെ പു​രോ​ഗ​തി ഇ​രു​നേ​താ​ക്ക​ളും വി​ല​യി​രു​ത്തി. മേ​ഖ​ല​യി​ൽ സു​സ്ഥി​ര​മാ​യ സ​മാ​ധാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ തു​ട​രേ​ണ്ട​തി​െൻറ അ​നി​വാ​ര്യ​ത ഇ​രു​വ​രും അ​ടി​വ​ര​യി​ട്ടു.

പാ​കി​സ്​​താ​െൻറ പു​രോ​ഗ​തി​ക്കും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ്ബാ​സ് ഷെ​രീ​ഫും പാ​ക് ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ അ​സീം മു​നീ​റും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ കി​രീ​ടാ​വ​കാ​ശി പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

ഒ​രു മാ​സ​ത്തി​നി​ടെ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ സൗ​ദി സ​ന്ദ​ർ​ശ​ന​മാ​ണി​ത് എ​ന്ന​ത് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര അ​ടു​പ്പ​ത്തി​െൻറ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്നു. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് സൗ​ദി അ​റേ​ബ്യ​യും പാ​കി​സ്​​താ​നും ത​മ്മി​ൽ സം​യു​ക്ത പ്ര​തി​രോ​ധ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചി​രു​ന്നു. ഇ​തി​െൻറ തു​ട​ർ​ച്ച​യാ​യു​ള്ള സ​ഹ​ക​ര​ണ​വും സ​ന്ദ​ർ​ശ​ന​ത്തി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​യി.

Tags:    
News Summary - Shahbaz Sharif meets Crown Prince; Saudi-Pak bilateral ties to be strengthened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.