നാട്ടിലേക്ക് മടങ്ങുന്ന ഷഫീഖ് കൂടാളിക്ക് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ
ഉപഹാരം പ്രസിഡന്റ് സി.പി. മുസ്തഫ സമ്മാനിക്കുന്നു
റിയാദ്: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന റിയാദ് കെ.എം.സി.സി സൈബർ വിങ് ജനറൽ സെക്രട്ടറി ഷഫീഖ് കൂടാളിയെ സെൻട്രൽ കമ്മിറ്റി ആദരിച്ചു. ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് സി.പി. മുസ്തഫ ഉപഹാരം സമ്മാനിച്ചു.ചെയർമാൻ അബ്ദുസലാം തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ, നൗഷാദ് ചാക്കീരി, അബ്ദുൽ മജീദ് പയ്യന്നൂർ, അഡ്വ. അനീർ ബാബു, സിദ്ദീഖ് തുവ്വൂർ, ഷാഹിദ് മാസ്റ്റർ, മുജീബ് ഉപ്പട, അലി വയനാട്, റസാഖ് വളക്കൈ, ഷംസു പെരുമ്പട്ട, അക്ബർ വേങ്ങാട്ട്, ജസീല മൂസ, ഉസ്മാൻ പരീത്, ബാവ താനൂർ, ഷൗക്കത്ത് പാലപ്പിള്ളി, മുഹമ്മദ് വേങ്ങര, മുഹമ്മദ് മുസ്തഫ വെളൂരാൻ, നജീബ് നെല്ലാങ്കണ്ടി, നജീം അഞ്ചൽ, സുഹൈൽ കൊടുവള്ളി, നൗഫൽ താനൂർ, ഷറഫു വയനാട്, അൻവർ വാരം, കെ.എച്ച്. മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.
ആക്ടിങ് സെക്രട്ടറി കബീർ വൈലത്തൂർ സ്വാഗതവും കബീർ കൂടാളി നന്ദിയും പറഞ്ഞു. റിയാദിൽ മത, സാമൂഹിക, സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന ഷഫീഖ് കെ.എം.സി.സി സൈബർ വിങ്ങിന്റെ പ്രവർത്തനരംഗത്തും സെൻട്രൽ കമ്മിറ്റിയുടെയും കണ്ണൂർ ജില്ല കമ്മിറ്റിയുടെയും പ്രവർത്തനങ്ങളിലും നേതൃപരമായ പങ്കുവഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.