നാട്ടിലേക്ക് മടങ്ങുന്ന യു.എ. റഹീമിന് കിഴക്കൻ പ്രവിശ്യ കെ.എം.സി.സിയുടെ ഉപഹാരം മുഹമ്മദ് കുട്ടി കോഡൂർ കൈമാറുന്നു
അൽഖോബാർ: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ഓഡിറ്റർ യു.എ. റഹീമിന് കിഴക്കൻ പ്രവിശ്യ കെ.എം.സി.സി യാത്രയയപ്പ് നൽകി. അൽഖോബാറിലും ജുബൈലിലും നാലു പതിറ്റാണ്ട് പിന്നിട്ട ഔദ്യോഗിക പ്രവാസം മതിയാക്കിയാണ് യു.എ. റഹീം മടങ്ങുന്നത്. കോഴിക്കോട് വടകര അഴിയൂർ സ്വദേശിയായ അദ്ദേഹം കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ജനറൽ സെക്രട്ടറി പദവി വഹിച്ചിട്ടുണ്ട്. 25 വർഷമായി ജൂബൈലിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന റഹീം ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മുൻ ഭരണ സമിതിയംഗമാണ്.
ജൂബൈലിലെ വനിത കെ.എം.സി.സി ഭാരവാഹിയായ ഭാര്യ സൗജത്തിനും ചടങ്ങിൽ യാത്രയയപ്പ് നൽകി. പ്രവിശ്യ കെ.എം.സി.സി പ്രസിഡൻറ് മുഹമദ് കുട്ടി കോഡൂർ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടേറിയറ്റംഗം സുലൈമാൻ കൂലേരി ഉദ്ഘാടനം ചെയ്തു. അഹമ്മദ് പുളിക്കൽ, ഇ.എം. കബീർ, സാജിദ് ആറാട്ടുപുഴ, ഷാജി മതിലകം, മാലിക് മക്ബൂൽ ആലുങ്കൽ, സിറാജ് ആലുവ, ശബ്നാ നജീബ് എന്നിവർ സംസാരിച്ചു. പ്രവിശ്യ കെ.എം.സി.സിയുടെ ഉപഹാരം യു.എ. റഹീമിന് മുഹമ്മദ് കുട്ടി കോഡൂർ കൈമാറി. ബഷീർ ബാഖവി പറമ്പിൽ പീടിക ഖിറാഅത്ത് നടത്തി.
പ്രവിശ്യ ആക്ടിങ് ജനറൽ സെക്രട്ടറി ഖാദർ വാണിയമ്പലം സ്വാഗതവും ട്രഷറർ സി.പി. ശരീഫ് നന്ദിയും പറഞ്ഞു. അസീസ് എരുവാട്ടി, സലീം പാണമ്പ്ര, സിദ്ധീഖ് പാണ്ടികശാല, ഹമീദ് വടകര, സലീം അരീക്കാട്, നൗഷാദ് തിരുവനന്തപുരം, മുഷ്താഖ് പേങ്ങാട്, നജീബ് ചീക്കിലോട്, ഹബീബ് പൊയിൽതൊടി, മൊയ്തുണ്ണി പാലപ്പെട്ടി, ആസിഫ് മേലങ്ങാടി, നാസർ ചാലിയം, ഇക്ബാൽ ആനമങ്ങാട്, റസാഖ് ചോലക്കര, ജാഫർ അരീക്കോട്, റസാഖ് ഓമാനൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.