സൗദിയിൽ ഇഖാമയും റീഎൻട്രി വിസയും സ്വമേധയാ പുതുക്കും

ജിദ്ദ: കോവിഡ്​ പശ്ചാത്തലത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ്​ പ്രഖ്യാപിച്ച ഇളവുകളുടെ ഭാഗമായ വിദേശികളുടെ ഇഖാമ സൗജന്യമായി പുതുക്കി നൽകൽ സ്വമേധയാ നടക്കുമെന്ന്​ സൗദി പാസ്​പോർട്ട്​ ഡയറക്​ട്രേറ്റ്​ അറിയിച്ചു. നിലവിൽ രാജ്യത്തിന്​ പുറത്തുള്ളവരുടെ ഇഖാമ, റീ എൻട്രി വിസ കാലാവധി കഴിഞ്ഞാൽ അത്​ താനേ പുതുക്കുമോ അതല്ല അപേക്ഷ നൽകണോ എന്ന ഒരാളുടെ ചോദ്യത്തിന്​ ട്വിറ്ററിൽ നൽകിയ മറുപടിയിലാണ്​ പാസ്​പോർട്ട്​ അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്​. 

ദേശീയ  ഇൻഫർമേഷൻ സ​െൻററുമായി സഹകരിച്ച്​ മുഴുവൻ വിദേശികളുടെയും ഇഖാമ കാലാവധി സ്വമേധയാ നീട്ടിനൽകും. കോവിഡ്​ സാഹചര്യത്തിൽ​ അന്താരാഷ്​ട്ര വിമാന  സർവിസുകൾ നിർത്തിവെച്ചതിനെ തുടർന്ന്​ വിസ കാലാവധി അവസാനിക്കുന്നതി​​െൻറ ഫലമായി ഫീസിൽനിന്നും പിഴകളിൽനിന്നും ഇളവ്​ ലഭിക്കുന്ന വിഭാഗങ്ങ​ൾ ആരൊക്കെയെന്ന്​ പാസ്​പോർട്ട്​ ഡയറക്​ടർ ജനറൽ മേജർ ജനറൽ സുലൈമാൻ അൽയഹ്​യ വ്യക്തമാക്കിയിരുന്നു. 

ഇഖാമ കാലാവധിയുള്ളവരും റീഎൻട്രി വിസയിൽ രാജ്യം വിടുകയും രാജ്യത്തേക്ക്​ തിരിച്ചുവരാൻ കഴിയാത്തവരുമായ ആളുകൾ, ഇഖാമ, വിസ കാലാവധി കഴിഞ്ഞു തിരിച്ചുവരാനാകാതെ രാജ്യത്തിന്​ പുറത്തുകുടുങ്ങിയവർ, രാജ്യത്തിനകത്ത്​ എക്​സിറ്റ്​ വിസ, റീ എൻട്രി വിസ അടിച്ചശേഷം ഉപയോഗപ്പെടുത്താനാകാത്തവർ, വിസിറ്റിങ്​ വിസയിൽ വന്ന്​ തിരിച്ചുപോകാൻ കഴിയാത്തവർ എന്നിവർക്ക്​  രാജകൽപനയുടെ അടിസ്​ഥാനത്തിൽ ഫീസിൽനിന്നും പിഴയിൽനിന്നും​ ഇളവ്​ ലഭിക്കുമെന്ന്​ പാസ്​പോർട്ട്​ ഡയറക്​ടർ ജനറൽ പറഞ്ഞിരുന്നു.
 

Tags:    
News Summary - self extension of iqama and visa in saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.