ദമ്മാം: സൗദി എറണാകുളം എക്സ്പാട്രിയേറ്റ്സ് ഫെഡറേഷൻ (സീഫ്) സൈഹാത് റീഫ് ഗൾഫ് ഹാളിൽ ഓണാഘോഷവും വാർഷിക ജനറൽ ബോഡിയോഗവും നടത്തി. വിഭവ സമൃദ്ധമായ സദ്യവട്ടവുമൊരുക്കിയിരുന്നു. വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. പ്രസിഡൻറ് വർഗീസ് പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സക്കീർ അടിമ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അഡ്വ. നിജാസ് കൊച്ചി വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.
അഷ്റഫ് ആലുവ ജനറൽ ബോഡി യോഗം നിയന്ത്രിച്ചു. ഓണാഘോഷ പരിപാടികൾക്ക് മുഹമ്മദ് അജ്മൽ, നാസർ കാദർ, മണിക്കുട്ടൻ, അൻവർ അമ്പാടൻ, ലിൻസൻ ദേവസ്സി, ജഗദീഷ് ഷറഫുദ്ധീൻ, കരീം കാച്ചാംകുഴി, നിഷാദ് കുഞ്ചു, ഷമീർ മൂവാറ്റുപുഴ, ഡോ. റൂബിയ അജ്മൽ, മായ ജിബി തുടങ്ങിയവർ നേതൃത്വം നൽകി. ജി.ബി. തമ്പി സ്വാഗതവും സീതി മൂവാറ്റുപുഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.