‘സീഫ്’ അക്കാദമിക് എക്സലൻസ് അവാർഡ് വിതരണ
പരിപാടിയിൽ നൗഫൽ പാലക്കോത്ത് സംസാരിക്കുന്നു
ദമ്മാം: സൗദി എറണാകുളം എക്സ്പാട്രിയേറ്റ്സ് ഫെഡറേഷൻ (സീഫ്), എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ സീഫ് മെംബർമാരുടെ മക്കൾക്ക് അവാർഡുകൾ വിതരണം ചെയ്തു.
അസ്റ്റെക യൂനിവേഴ്സിറ്റിയിൽനിന്ന് പി എച്ച്.ഡി നേടിയ ഡോ. റൂബി അജ്മലിനെ ചടങ്ങിൽ ആദരിച്ചു.
ദമ്മാം അൽമുന ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ നൗഫൽ പാലക്കോത്ത് മുഖ്യാതിഥിയായിരുന്നു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹത്തിന്റെ വളർച്ചക്ക് നിദാനമാണ്. വിദ്യാർഥികളിൽ മാനവിക മൂല്യങ്ങൾ, ഉത്തരവാദിത്തബോധം, കരുണ തുടങ്ങിയ ഗുണങ്ങൾ വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പ്രസിഡൻറ് വർഗീസ് പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു. ദമ്മാം അൽമുന ഇന്റർനാഷനൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ അബ്ദുൽ കാദർ, സുനിൽ മുഹമ്മദ്, അഷ്റഫ് ആലുവ എന്നിവർ സംസാരിച്ചു.
മുഹമ്മദ് അജ്മൽ, ജിബി തമ്പി, മണിക്കുട്ടൻ, കരീം കാച്ചാകുഴി, ജഗദീഷ്, നിഷാദ് കുഞ്ചു, ഷറഫുദ്ദീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സെക്രട്ടറി സക്കീർ അടിമ സ്വാഗതവും അഡ്വ. നിജാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.