മക്ക: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനുള്ള രണ്ടാംഘട്ട രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 18ന് (ദുൽഖഅദ് ഒന്ന്, ശനിയാഴ്ച) ആരംഭിക്കുമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഹജ്ജ് നിർവഹിച്ച ആഭ്യന്തര തീർഥാടകർക്കാണ് ഈ ഘട്ടത്തിൽ അപേക്ഷിക്കാൻ അവസരം ലഭിക്കുന്നത്. സീറ്റുകളുടെ ലഭ്യതയ്ക്ക് വിധേയമായിട്ടായിരിക്കും ഇവർക്ക് അനുമതി നൽകുക.
മുൻപ് ഹജ്ജ് നിർവഹിച്ചിട്ടില്ലാത്ത സ്വദേശികൾക്കും താമസക്കാർക്കുമായി റമദാൻ ആറ് മുതലായിരുന്നു ആദ്യഘട്ട രജിസ്ട്രേഷൻ ആരംഭിച്ചത്. ഇവർക്ക് തന്നെയാണ് ഇപ്പോഴും മുൻഗണന നൽകുന്നത്. തീർഥാടകർ ‘നുസ്ക്’ (Nusuk) ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴി വേണം അപേക്ഷകൾ സമർപ്പിക്കാൻ.
രജിസ്റ്റർ ചെയ്യുന്നവർക്ക് കുറഞ്ഞത് 15 വയസ്സ് പ്രായമുണ്ടായിരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കൂടാതെ, മന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ള എല്ലാ ആരോഗ്യ മാനദണ്ഡങ്ങളും അപേക്ഷകർ പാലിച്ചിരിക്കണം. വിദേശി താമസക്കാർക്ക് അപേക്ഷാ വേളയിൽ സാധുവായ റെസിഡൻസി പെർമിറ്റ് (ഇഖാമ) ഉണ്ടായിരിക്കണമെന്നതും നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി മന്ത്രാലയത്തിൻ്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.