ഇന്ത്യൻ സുരക്ഷാ ഉപദേഷ്​ടാവ് അജിത്​ ഡോവൽ​ റിയാദിൽ; സൗദി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ് അജിത് ഡോവൽ റിയാദിലെത്തി. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തവും കൂടുതൽ ശക്തമാക്കുന്നതി​െൻറ ഭാഗമായാണ് ഈ ഉന്നതതല ചർച്ച നടന്നത്.

 

ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള നിലവിലെ ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്ത നേതാക്കൾ, വരുംദിവസങ്ങളിൽ നയതന്ത്ര പങ്കാളിത്തം കൂടുതൽ വിപുലമാക്കാൻ ധാരണയിലെത്തി. ആഗോളതലത്തിൽ നിർണായകമായ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും, അന്താരാഷ്​ട്ര ജലപാതകളുടെ സുരക്ഷയ്ക്കായി ഇരുരാജ്യങ്ങളും സംയുക്തമായി നടത്തേണ്ട നീക്കങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ വിശദമായ ചർച്ചകൾ നടന്നു. സൗദി വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്​ട്രീയ കാര്യ അണ്ടർ സെക്രട്ടറി ഡോ. സഊദ്​ അൽ സാതിയും ഈ ഉന്നതതല കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Tags:    
News Summary - Indian National Security Advisor Ajit Doval arrives in Riyadh; meets Saudi Foreign Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.