ജിദ്ദ: മക്ക പട്ടണ പരിധിക്കുള്ളിൽ സീസണുകളിലെ ടാക്സി ജോലികൾ സ്വദേശികൾക്ക് മാത്രമാക്കണമെന്ന് ഡെപ്യൂട്ടി ഗവർണർ അമീർ അബ്ദുല്ല ബിൻ ബന്ദർ പറഞ്ഞു. മേഖല തൊഴിൽ സ്വദേശിവത്കരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യൂട്ടി ഗവർണർ. ജിദ്ദ ഗവർണറേറ്റ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ തൊഴിൽ സാമൂഹ്യ വികസന സഹമന്ത്രി അഹ്മദ് ബിൻ സ്വാലിഹ് അൽഹുമൈദാൻ, ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികൾ പെങ്കടുത്തു.
സ്വദേശി യുവതി യുവാക്കൾക്ക് കൂടുതൽ തൊഴിൽ നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
കഴിവുകൾ വളർത്തിക്കൊണ്ടു വരുന്നതിന് പരിശീലനം നൽകുന്നതടക്കമുള്ള കാര്യങ്ങൾ പദ്ധതിയിലുണ്ട്. വിവിധ വകുപ്പുകളുമായി സഹകരിച്ചായിരിക്കും ഇത് നടപ്പിലാക്കുക. മേഖല ഗവർണറുടെ മേൽനോട്ടത്തിൽ സമിതികൾ ഉണ്ടായിരിക്കും. സ്വദേശിവത്കരണ തീരുമാനം നടപ്പിലാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. ഇതിനായി സ്ഥാപനങ്ങൾ പരിശോധിക്കുമെന്നും തൊഴിൽ സഹമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.