ജി​ദ്ദ: മ​ക്ക ഹ​റ​മി​നെ ല​ക്ഷ്യ​മാ​ക്കി​യാ​ണ്​ വെ​ള്ളി​യാ​ഴ്​​ച ഭീ​ക​രാ​ക്ര​മ​ണ​ശ്ര​മ​മു​ണ്ടാ​യ​തെ​ന്ന്​ സൗ​ദി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി. റ​മ​ദാ​നി​ലെ അ​വ​സാ​ന​ത്തെ വെ​ള്ളി​യാ​ഴ്​​ച മ​ക്ക​യി​ലും ജി​ദ്ദ​യി​ലും ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ൻ തീ​വ്ര​വാ​ദി​ക​ൾ ന​ട​ത്തി​യ ശ്ര​മ​ത്തെ ​  പൊ​ലീ​സും സു​ര​ക്ഷ സേ​ന​യും വി​ഫ​ല​മാ​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നു  ഭീ​ക​ര​വാ​ദ​ഗ്രൂ​പ്പു​ക​ളാ​ണ്​ ആ​ക്ര​മ​ണ​ത്തി​ന്​ പ​ദ്ധ​തി​യി​ട്ട​തെ​ന്ന്​  സു​ര​ക്ഷ സേ​ന വ്യ​ക്​​ത​മാ​ക്കി.

മ​ക്ക​യി​ലെ അ​ജ്​​യാ​ദ്​ അ​ൽ മു​സ്വാ​ഫി​ൽ ഭീ​ക​ര​വാ​ദി ഒ​ളി​ച്ചു​താ​മ​സി​ച്ച വീ​ടു​ വ​ള​ഞ്ഞ​പ്പോ​ൾ  ചാ​വേ​ർ  സു​ര​ക്ഷ സേ​ന​ക്കു​നേ​രെ വെ​ടി​യു​തി​ർ​ത്തു. പി​ന്നീ​ട്​ സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ഞ്ച്​ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കും മ​റ്റ്​ ആ​റു പേ​ർ​ക്കും പ​രി​ക്കേ​റ്റു. മ​ക്ക​യി​ലെ അ​ൽ അ​ലീ​സ ഡി​സ്​​ട്രി​ക്​​ടി​ലും ജി​ദ്ദ​യി​ലെ ഹ​യ്യ്​ ഉ​ലാ​യി​ലും ന​ട​ത്തി​യ ഒാ​പ​റേ​ഷ​നി​ൽ ര​ണ്ട്​ ഭീ​ക​ര​രെ സു​ര​ക്ഷ സേ​ന കീ​ഴ​ട​ക്കി​യി​രു​ന്നു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​​​െൻറ വി​ശ​ദീ​ക​ര​ണം പു​റ​ത്തു​വ​ന്ന​തോ​ടെ  സം​ഭ​വ​ത്തെ ശ​ക്​​ത​മാ​യി അ​പ​ല​പി​ച്ചും സൗ​ദി ഭ​ര​ണ​കൂ​ടം ഭീ​ക​ര​ത​ക്കെ​തി​രെ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ ​പ്ര​ശം​സി​ച്ചും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ഭി​ന​ന്ദി​ച്ചും ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ ​ത​ല​ങ്ങ​ളി​ൽ​നി​ന്ന് നി​ര​വ​ധി സ​ന്ദേ​ശ​ങ്ങ​ളാ​ണ്​ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വി​ന്   ല​ഭി​ച്ച​ത്.  കു​വൈ​ത്ത്, യു.​എ.​ഇ, ബ​ഹ്​​റൈ​ൻ, ഒ​മാ​ൻ, യ​മ​ൻ, ഫ​ല​സ്​​തീ​ൻ, ഇ​റാ​ഖ്, ഇൗ​ജി​പ്​​ത്, ലി​ബി​യ​ എ​ന്നീ  രാ​ജ്യ​ങ്ങ​ളും ഇൗ​ജി​പ്​​ത്​ മു​ഫ്​​തി ഡോ. ​ശൗ​ഖി അ​ലാം, മ​ലേ​ഷ്യ ജം​ഇ​യ്യ​തു​ൽ ഇ​ൽ​മി​യ, ഒ.​െ​എ.​സി, മു​സ്​​ലിം വേ​ൾ​ഡ്​ ലീ​ഗ്​ (റാ​ബി​ത്വ),  ഭീ​ക​ര ചി​ന്ത നി​ർ​മാ​ർ​ജ​ന കേ​ന്ദ്രം, സൗ​ദി ഉ​ന്ന​ത പ​ണ്ഡി​ത സ​ഭാം​ഗ​ങ്ങ​ൾ, ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ തു​ട​ങ്ങി​യ​വ​ർ  സം​ഭ​വ​ത്തെ അ​പ​ല​പി​ച്ചും ഭീ​ക​ര​ത​ക്കെ​തി​രെ സൗ​ദി​യു​ടെ നി​ല​പാ​ടി​നെ പ്ര​ശം​സി​ച്ചും  സ​ന്ദേ​ശ​മ​യ​ച്ചു. മ​സ്​​ജി​ദു​ൽ ഹ​റ​മി​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​രെ​യും  തീ​ർ​ഥാ​ട​ക​രെ​യും ല​ക്ഷ്യ​മി​ട്ട്​ ഭീ​ക​ര​ർ ന​ട​ത്താ​നി​രു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ഭീ​ക​ര​രു​ടെ ഇ​സ്​​ലാം വി​രു​ദ്ധ മു​ഖ​മാ​ണ്​ വ്യ​ക്​​ത​മാ​കു​ന്ന​ത്​ എ​ന്ന്​ പ്ര​സ്​​താ​വ​ന​ക​ളി​ൽ പ​റ​ഞ്ഞു.

ഹ​റ​മി​​​​െൻറ വി​ശു​ദ്ധി​യും  പ​വി​ത്ര​ത​യും മാ​നി​ക്കാ​ത്ത​വ​രാ​ണി​വ​ർ. മ​ത​വും ബു​ദ്ധി​യു​മി​ല്ലാ​ത്ത​വ​രാ​ണ്. അ​പ​ല​പ​നീ​യ​വും നി​ന്ദ്യ​വു​മാ​യ ഇ​ത്ത​രം ​കു​റ്റ​കൃ​ത്യ​ങ്ങ​ളെ ബു​ദ്ധി​യു​ള്ള ആ​ർ​ക്കും അം​ഗീ​ക​രി​ക്കാ​നോ ന്യാ​യീ​ക​രി​ക്കാ​നോ ആ​വി​ല്ല. ഭീ​ക​ര​ർ എ​ത്തി​പ്പെ​ട്ട ദു​ര​വ​സ്​​ഥ​യാ​ണ്​ ഇ​തു വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. ഭീ​ക​ര​ത​ക്കെ​തി​രെ സൗ​ദി അ​റേ​ബ്യ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ശ്ര​മ​ങ്ങ​ളും നി​ല​പാ​ടും എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണ്. ഭീ​ക​രാ​ക്ര​മ​ണ പ​ദ്ധ​തി  പ​രാ​ജ​യ​പ്പെ​ടു​ത്തി​യ സൗ​ദി സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ​​ന​ട​പ​ടി പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും മ​ക്ക ഹ​റം ല​ക്ഷ്യ​മി​ട്ടു​ള്ള  ഭീ​ക​രാ​ക്ര​മ​ണ പ​ദ്ധ​തി അ​പ​ല​പി​ച്ചു​ള്ള സ​ന്ദേ​ശ​ത്തി​ൽ വി​വി​ധ ഭ​ര​ണാ​ധി​കാ​രി​ക​ളും പ​ണ്ഡി​ത​ന്മാ​രും പ​റ​ഞ്ഞു.

Tags:    
News Summary - Saudis Thwart Attack on Mecca's Grand Mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.