റിയാദിൽ അനാശാസ്യ പ്രവർത്തനം: വിദേശ വനിത പിടിയിൽ; നിയമനടപടികൾ സ്വീകരിച്ചു
റിയാദ്: തലസ്ഥാന നഗരിയിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വിദേശ വനിതയെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി രാജ്യത്ത് തുടർന്നുവരുന്ന സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് നടപടി.
ജനറൽ ഡയറക്ടറേറ്റ് ഓഫ് കമ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് ആന്റി ഹ്യൂമൻ ട്രഫിക്കിങ് വിഭാഗവുമായി സഹകരിച്ച് റിയാദ് മേഖല പോലീസാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. പിടിയിലായ വനിതക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ച ശേഷം കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
പൊതുജനസുരക്ഷക്കും രാജ്യത്തെ നിയമവ്യവസ്ഥക്കും ഭംഗം വരുത്തുന്ന പ്രവർത്തനങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള സുരക്ഷാ കാമ്പയ്‌നുകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്നും, നിയമലംഘനം നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും സുരക്ഷാ അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.