ന​വോ​ദ​യ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ

‘ന​വോ​ദ​യ ഓ​പ്പ​ൺ 2026’ അ​ന്താ​രാ​ഷ്​​ട്ര ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്​ ദ​മ്മാ​മി​ൽ

ദ​മ്മാം: ന​വോ​ദ​യ സാം​സ്കാ​രി​ക വേ​ദി​യു​ടെ 25-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദ​മ്മാ​മി​ൽ അ​ന്താ​രാ​ഷ്​​ട്ര ഡ​ബി​ൾ​സ് ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്​ സം​ഘ​ടി​പ്പി​ക്കു​ന്നു. ദ​മ്മാം ഇ.​ബി.​സി ക്ല​ബ്ബു​മാ​യി സ​ഹ​ക​രി​ച്ച് ‘ന​വോ​ദ​യ ഓ​പ്പ​ൺ 2026’ എ​ന്ന പേ​രി​ൽ ഒ​ക്ടോ​ബ​ർ 30, 31 തീ​യ​തി​ക​ളി​ലാ​ണ് ടൂ​ർ​ണ​മെൻറ്​ ന​ട​ക്കു​ക.

പു​രു​ഷ ഡ​ബി​ൾ​സ്, വ​നി​താ ഡ​ബി​ൾ​സ്, മി​ക്സ​ഡ് ഡ​ബി​ൾ​സ്, കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കും. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ, പ്രീ​മി​യ​ർ, ചാ​മ്പ്യ​ൻ​ഷി​പ്പ്, എ​ഫ്​1, എ​ഫ്​2, എ​ഫ്​3, എ​ഫ്​4, എ​ഫ്​5, എ​ഫ്​6 എ​ന്നീ വി​വി​ധ ലെ​വ​ലു​ക​ളി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ്.

25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന വേ​ള​യി​ൽ വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ന​വോ​ദ​യ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും സൗ​ദി ദേ​ശീ​യ​ദി​ന​ത്തി​െൻറ​യും ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ർ നാ​ല്​ മു​ത​ൽ 25 വ​രെ സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ലാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പു​ക​ളും സം​ഘ​ടി​പ്പി​ച്ചു വ​രു​ന്നു.

കൂ​ടാ​തെ, ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​ന​റ​ൽ എ​ൻ​റ​ർ​ടൈ​ൻ​മെൻറ്​ അ​തോ​റി​റ്റി​യു​ടെ ലൈ​സ​ൻ​സോ​ടെ വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തും ന​വോ​ദ​യ​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

മ​ത്സ​ര​ത്തി​ന് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന മ​ത്സ​രാ​ർ​ത്ഥി​ക​ൾ navodayaopen2026@gmail.com എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ 00966569407699 എ​ന്ന വാ​ട്ട്സ്ആ​പ്പ് ന​മ്പ​റി​ലോ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ദ​മ്മാ​മി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ന​വോ​ദ​യ കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം കൃ​ഷ്ണ​കു​മാ​ർ ച​വ​റ, ന​വോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് വ​ട​ക​ര, ടൂ​ർ​ണ​മെൻറ്​ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണും ന​വോ​ദ​യ കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വു​മാ​യ രാ​ജേ​ഷ് ആ​ന​മ​ങ്ങാ​ട്, ന​വോ​ദ​യ കേ​ന്ദ്ര ജോ​യി​ൻ​റ്​ ട്ര​ഷ​റ​ർ മോ​ഹ​ൻ​ദാ​സ് കു​ന്ന​ത്ത്, ടൂ​ർ​ണ​മെൻറ്​ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​റും കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​യ പ്ര​ജീ​ഷ് ക​റു​ക​യി​ൽ, കേ​ന്ദ്ര സ്പോ​ർ​ട്സ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണും കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​യ ഉ​ണ്ണി എ​ങ്ങ​ണ്ടി​യൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - International Badminton Tournament in Dammam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.