പ്രതിസന്ധി ഘട്ടങ്ങളെ നേരിടാൻ ഗൾഫ് മേഖലയിൽ ജലശൃംഖല ബന്ധിപ്പിക്കൽ പദ്ധതി; പ​ഠ​ന റി​പ്പോ​ർ​ട്ട് ച​ർ​ച്ച ചെ​യ്തു

 റി​യാ​ദ്​: ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ സം​യു​ക്ത ജ​ല​ശൃം​ഖ​ല സ്ഥാ​പി​ക്കു​ന്ന​തി​െൻറ സാ​ധ്യ​ത​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യേ​റ്റും ജി.​സി.​സി ഇ​ൻ​റ​ർ​ക​ണ​ക്ഷ​ൻ ഗ്രി​ഡ് അ​തോ​റി​റ്റി​യും ചേ​ർ​ന്ന് വി​ദ​ഗ്ധ​ത​ല ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

ദ​മ്മാ​മി​ലെ അ​തോ​റി​റ്റി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന യോ​ഗ​ത്തി​ൽ അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സാ​ങ്കേ​തി​ക, സാ​മ്പ​ത്തി​ക പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. നേ​ര​ത്തെ ആ​ഗ​സ്​​റ്റി​ൽ ന​ട​ന്ന ഒ​ന്നാം ഘ​ട്ട ശി​ൽ​പ​ശാ​ല​യു​ടെ തു​ട​ർ​ന​ട​പ​ടി​യാ​യാ​ണ് ര​ണ്ടാം ഘ​ട്ട ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ​ഠ​ന​ത്തി​െൻറ ആ​ദ്യ​ഘ​ട്ട​ത്തി​ലെ ക​ണ്ടെ​ത്ത​ലു​ക​ളും അം​ഗ​രാ​ജ്യ​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച നി​ർ​ദ്ദേ​ശ​ങ്ങ​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ര​ണ്ടാം ഘ​ട്ട റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി​യ​ത്. ഈ ​റി​പ്പോ​ർ​ട്ടി​ലെ സാ​ങ്കേ​തി​ക, പ്രാ​യോ​ഗി​ക വ​ശ​ങ്ങ​ൾ പു​തി​യ ശി​ൽ​പ​ശാ​ല​യി​ൽ വി​ശ​ദ​മാ​യി അ​വ​ലോ​ക​നം ചെ​യ്തു. ജി.​സി.​സി സു​പ്രീം കൗ​ൺ​സി​ലി​െൻറ 19-ാമ​ത് ക​ൺ​സ​ൾ​ട്ടേ​റ്റീ​വ് യോ​ഗ​ത്തി​ൽ ഗ​ൾ​ഫ് രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​ർ ന​ൽ​കി​യ ഉ​ന്ന​ത​ത​ല നി​ർ​ദ്ദേ​ശ​ത്തി​െൻറ തു​ട​ർ​ച്ച​യാ​യാ​ണ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​വും സ​ഹ​ക​ര​ണ​വും വ്യാ​പി​പ്പി​ക്കേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ജി.​സി.​സി ഇ​ൻ​റ​ർ​ക​ണ​ക്ഷ​ൻ ഗ്രി​ഡ് അ​തോ​റി​റ്റി സി.​ഇ.​ഒ എ​ൻ​ജി. അ​ഹ​മ്മ​ദ് അ​ൽ ഇ​ബ്രാ​ഹിം പ​റ​ഞ്ഞു. മേ​ഖ​ല​യി​ലെ ജ​ല​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും മു​ൻ​കാ​ല അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ വി​ജ​യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും പ​ദ്ധ​തി സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കു​ടി​വെ​ള്ളം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ത്യാ​വ​ശ്യ സേ​വ​ന​ങ്ങ​ളു​ടെ സു​സ്ഥി​ര ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​ത് മേ​ഖ​ല​യു​ടെ സു​ര​ക്ഷ​യു​മാ​യും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള ശേ​ഷി​യു​മാ​യും നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കൂ​ടു​ത​ൽ ഏ​കോ​പി​ത​വും വ​ഴ​ക്ക​മു​ള്ള​തു​മാ​യ ഗ​ൾ​ഫ് ജ​ല​ശൃം​ഖ​ലാ സം​വി​ധാ​നം രൂ​പ​ക​ൽ​പ്പ​ന ചെ​യ്യാ​ൻ ഈ ​പ​ഠ​ന​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു.

ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ​ക്കാ​യി നി​ർ​ദ്ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള വി​വി​ധ ജ​ല​ബ​ന്ധി​പ്പി​ക്ക​ൽ മാ​തൃ​ക​ക​ൾ, അ​വ​യു​ടെ ആ​ദ്യ​ഘ​ട്ട സാ​ങ്കേ​തി​ക സാ​ദ്ധ്യ​ത​ക​ൾ, സാ​മ്പ​ത്തി​ക വി​ശ​ക​ല​ന​ങ്ങ​ൾ, നി​യ​മ​പ​ര​വും സ്ഥാ​പ​ന​പ​ര​വു​മാ​യ ഘ​ട​ന എ​ന്നി​വ യോ​ഗ​ത്തി​ൽ സ​മ​ഗ്ര​മാ​യി ച​ർ​ച്ച ചെ​യ്തു. വി​വി​ധ അം​ഗ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും യോ​ഗ​ത്തെ അ​റി​യി​ച്ചു. ഉ​ന്ന​യി​ക്ക​പ്പെ​ട്ട നി​ർ​ദ്ദേ​ശ​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി സാ​ങ്കേ​തി​ക, സാ​മ്പ​ത്തി​ക, നി​യ​മ​പ​ര​മാ​യ അ​ന്തി​മ റി​പ്പോ​ർ​ട്ട് ഉ​ട​ൻ ത​യ്യാ​റാ​ക്കും. ഈ ​റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള അ​ടു​ത്ത ഘ​ട്ട തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ക.

Tags:    
News Summary - Water network interconnection project in the Gulf region to deal with crisis situations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.