റി​യാ​ദി​ലെ പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ‘ഒ​ന്നി​ച്ചോ​ണം 2026’

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ‘ഒന്നിച്ചോണം 2026’

റി​യാ​ദ്​: പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റി​യാ​ദ് ‘ഒ​ന്നി​ച്ചോ​ണം 2026’ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ മ​ലാ​സി​ലെ മി​ഡി​ൽ ഈ​സ്​​റ്റ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യി ആ​ഘോ​ഷി​ച്ചു.

ക​ൺ​വീ​ന​ർ മു​ജീ​ബ് മൂ​ല​യി​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ അം​ഗ​ങ്ങ​ളെ കൂ​ടാ​തെ റി​യാ​ദി​ലെ സാ​മൂ​ഹി​ക, സാ​സ്കാ​രി​ക, രാ​ഷ്​​ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​രു​ൾ​പ്പ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

അ​ലി വാ​രി​യ​ത്ത്, പ്ര​വീ​ൺ ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും തു​ട​ർ​ന്ന് മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്തും ന​ട​ന്നു. പ്ര​സി​ഡ​ൻ​റ്​ സാ​ജു ദേ​വ​സ്സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​നം ഫോ​ർ​ക ചെ​യ​ർ​മാ​ൻ റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി സ​ലാം പെ​രു​മ്പാ​വൂ​ർ, മു​ൻ പ്ര​സി​ഡ​ൻ​റു​മാ​രാ​യ സ​ലാം മാ​റ​മ്പി​ള്ളി, അ​ലി വാ​രി​യ​ത്ത്, ക​രീം കാ​നാ​മ്പു​റം, വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ (മീ​ഡി​യ ഫോ​റം), ഷി​യാ​സ് കോ​ട്ട​യി​ൽ (പീ​സ് വാ​ലി), ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട് (ഫോ​ർ​ക), അ​മീ​ർ കാ​ക്ക​നാ​ട് (എ​ട​പ്പ), ഷു​ക്കൂ​ർ ആ​ലു​വ (ഒ.​ഐ.​സി.​സി), സ​ഫീ​ർ, ഉ​സ്മാ​ൻ പ​രീ​ത് (കെ.​എം.​സി.​സി), ഈ​സ്​​റ്റേ​ൺ പ്ര​തി​നി​ധി നി​ഷാ​ദ് ചെ​റു​വ​ട്ടൂ​ർ, ഫോ​ർ​ടെ​ക് പ്ര​തി​നി​ധി ബ​ഷീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി കു​ഞ്ഞു​മു​ഹ​മ്മ​ദ് ചു​ള്ളി​ക്കാ​ട​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ത​ൻ​സി​ൽ ജ​ബ്ബാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ആ​ർ​ട്സ് ക​ൺ​വീ​ന​ർ സി​യാ​വു​ദീ​ൻ, സ​ഹ​ൽ പെ​രു​മ്പാ​വൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തി​രു​വാ​തി​ര, ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, ഓ​ണ​പ്പാ​ട്ട്, ഏ​ഷ്യാ​നെ​റ്റ് മൈ​ലാ​ഞ്ചി ഫൈ​ന​ലി​സ്​​റ്റ്​ സു​ഫി​യാ​ൻ ഖാ​ലി​ദി​െൻറ​യും റി​യാ​ദി​ലെ ഗാ​യ​ക​രു​ടെ​യും പാ​ട്ടു​ക​ൾ, വൈ​വി​ധ്യ​മാ​ർ​ന്ന മ​റ്റ് ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി. സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ നൗ​ഷാ​ദ് പ​ള്ള​ത്ത്, ലാ​ലു വ​ർ​ക്കി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.

വാ​ശി​യേ​റി​യ വ​ടം​വ​ലി​യും നൗ​ഷാ​ദ് പ​ള്ള​ത്ത് ഒ​രു​ക്കി​യ മ​നോ​ഹ​ര​മാ​യ ഓ​ണ​പ്പൂ​ക്ക​ള​വും കാ​ണി​ക​ളു​ടെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.​അ​ഡ്വ. അ​ജി​ത് ഖാ​ൻ പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​നാ​യി. മ​ജീ​ദ് പാ​റ​ക്ക​ൽ, അ​മീ​ർ കൊ​പ്പ​റ​മ്പി​ൽ, അ​ൻ​വ​ർ മു​ഹ​മ്മ​ദ്, ഹാ​രി​സ് മേ​ത​ല, ഹി​ലാ​ൽ ബാ​ബു, ജ​ബ്ബാ​ർ കോ​ട്ട​പ്പു​റം, ക​രീം മേ​ത​ല, മി​ഥി​ലാ​ജ്, ഷ​മീ​ർ പോ​ഞ്ഞാ​ശ്ശേ​രി, ഷ​മീ​ർ മു​ഹ​മ്മ​ദ്, സു​ഭാ​ഷ് അ​മ്പാ​ട്ട്, ഉ​വൈ​സ്, സ്വാ​ലി​ഹ്, അ​ഷ്ക​ർ അ​ലി, ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Perumbavoor Pravasi Association Onnichonam 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.