സൗ​ദി​യി​ൽ പ​ണ​പ്പെ​രു​പ്പം; ആ​ഗ​സ്​​റ്റി​ൽ 1.8 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു; ചെ​ല​വ് കൂ​ട്ടി വീ​ട്ടു​വാ​ട​ക​യും മ​റ്റ് സേ​വ​ന​ങ്ങ​ളും

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ വീ​ട്ടു​വാ​ട​ക, ജ​ല-​വൈ​ദ്യു​തി നി​ര​ക്കു​ക​ൾ തു​ട​ങ്ങി​യ​വ​യി​ലു​ണ്ടാ​യ വ​ർ​ധ​ന​വി​നെ തു​ട​ർ​ന്ന് പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്നു. ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് (ഗാ​സ്​​റ്റാ​ക്) പു​റ​ത്തു​വി​ട്ട ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, 2025 ആ​ഗ​സ്​​റ്റി​ലെ നി​ര​ക്കു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ക​ഴി​ഞ്ഞ മാ​സം രാ​ജ്യ​ത്തെ വാ​ർ​ഷി​ക പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് 1.8 ശ​ത​മാ​ന​ത്തി​ലെ​ത്തി.

നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും വി​ല​യി​ലു​ണ്ടാ​യ 3.9 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഈ ​കു​തി​ച്ചു​ചാ​ട്ട​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യ​ത്. വാ​ർ​ഷി​ക പ​ണ​പ്പെ​രു​പ്പ​ത്തെ ഏ​റ്റ​വും കൂ​ടു​ത​ൽ സ്വാ​ധീ​നി​ച്ച​ത് ഭ​വ​നം, വെ​ള്ളം, വൈ​ദ്യു​തി, ഗ്യാ​സ്, മ​റ്റ് ഇ​ന്ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ 0.8 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ്. ഭ​ക്ഷ​ണ-​പാ​നീ​യ​ങ്ങ​ൾ, ഗ​താ​ഗ​തം എ​ന്നീ മേ​ഖ​ല​ക​ൾ വാ​ർ​ഷി​ക പ​ണ​പ്പെ​രു​പ്പ​ത്തി​ൽ 0.3 ശ​ത​മാ​നം വീ​തം പ​ങ്കു​വ​ഹി​ച്ചു.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ മാ​റ്റ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ ഭ​ക്ഷ​ണ-​പാ​നീ​യ​ങ്ങ​ളു​ടെ വി​ല​യി​ൽ 1.4 ശ​ത​മാ​ന​വും ഗ​താ​ഗ​ത ചെ​ല​വി​ൽ ര​ണ്ട്​ ശ​ത​മാ​ന​വും വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി.

വ്യ​ക്തി​ഗ​ത പ​രി​ച​ര​ണം, സാ​മൂ​ഹി​ക സം​ര​ക്ഷ​ണം, മ​റ്റ് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ല​യി​ൽ 3.5 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യ​പ്പോ​ൾ, ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും വാ​ച്ചു​ക​ളു​ടെ​യും വി​ല​യി​ൽ 14.4 ശ​ത​മാ​നം ഉ​യ​ർ​ന്ന​തോ​ടെ മ​റ്റ് വ്യ​ക്തി​ഗ​ത ഉ​പ​യോ​ഗ വ​സ്തു​ക്ക​ളു​ടെ വി​ല മൊ​ത്ത​ത്തി​ൽ 13.3 ശ​ത​മാ​നം വ​ർ​ധി​ച്ചു. വി​നോ​ദം, കാ​യി​കം, സം​സ്കാ​രം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​ല​വു​ക​ൾ 2.8 ശ​ത​മാ​നം ഉ​യ​രു​ക​യും ഇ​തി​ൽ അ​വ​ധി​ക്കാ​ല പാ​ക്കേ​ജു​ക​ളു​ടെ നി​ര​ക്കി​ലു​ണ്ടാ​യ 4.7 ശ​ത​മാ​നം വ​ർ​ധ​ന​വ് പ്ര​ധാ​ന കാ​ര​ണ​മാ​കു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, ചി​ല മേ​ഖ​ല​ക​ളി​ൽ നേ​രി​യ ആ​ശ്വാ​സ​വും ദൃ​ശ്യ​മാ​യി​ട്ടു​ണ്ട്. ഫ​ർ​ണി​ച്ച​റു​ക​ൾ, ഗാ​ർ​ഹി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ, വീ​ടി​െൻറ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ എ​ന്നി​വ​യു​ടെ ചെ​ല​വി​ൽ 0.6 ശ​ത​മാ​ന​വും, വ​സ്ത്ര​ങ്ങ​ളു​ടെ​യും പാ​ദ​ര​ക്ഷ​ക​ളു​ടെ​യും വി​ല​യി​ൽ 0.5 ശ​ത​മാ​ന​വും കു​റ​വു​ണ്ടാ​യി. ജൂ​ലൈ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് ആ​ഗ​സ്​​റ്റി​ൽ ഉ​പ​ഭോ​ക്തൃ വി​ല​യി​ൽ 0.1 ശ​ത​മാ​ന​ത്തി​െൻറ നേ​രി​യ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​മാ​സാ​ടി​സ്ഥാ​ന​ത്തി​ൽ ഭ​വ​ന​ച്ചെ​ല​വ് 0.2 ശ​ത​മാ​ന​വും ഗ​താ​ഗ​ത​ച്ചെ​ല​വ് 0.6 ശ​ത​മാ​ന​വും വ്യ​ക്തി​ഗ​ത പ​രി​ച​ര​ണ​ച്ചെ​ല​വു​ക​ൾ 0.8 ശ​ത​മാ​ന​വും ഉ​യ​ർ​ന്നു.

എ​ന്നാ​ൽ റ​സ്​​റ്റോ​റ​ൻ​റ്, താ​മ​സ സേ​വ​ന മേ​ഖ​ല​ക​ളി​ലെ നി​ര​ക്കി​ൽ 0.4 ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​യ​താ​യും ഗാ​സ്റ്റാ​ക് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Tags:    
News Summary - Inflation in Saudi Arabia rises to 1.8 percent in August

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.