റിയാദ്: സൗദി അറേബ്യയിൽ രോഗവ്യാപന നിരക്ക് കുത്തനെ കുറഞ്ഞു. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടർച്ചയായി കുറയുകയാണ്. കഴിഞ്ഞ ഒന്നര മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. 1629 പേർക്ക് മാത്രമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണം ഉയർന്നുനിൽക്കുന്നത് തുടരുകയും ചെയ്യുന്നു. 2629 പേർക്കാണ് പുതുതായി രോഗമുക്തിയുണ്ടായത്. 26 മരണങ്ങളാണ് പുതുതായി രേഖപ്പെടുത്തിയത്.
ആകെ രോഗബാധിതരുടെ എണ്ണം 274219ഉം ആകെ രോഗമുക്തരുടെ എണ്ണം 231198ഉം ആയി. ആകെ മരണ സംഖ്യ 2842 ആണ്. രാജ്യത്തെ രോഗമുക്തിനിരക്ക് 84.2 ശതമാനത്തിലെത്തി. വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 40179 ആയി കുറഞ്ഞു. ഇതിൽ 2044 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. റിയാദ് 7, ജിദ്ദ 5, ദമ്മാം 1, ത്വാഇഫ് 3, ബുറൈദ 2, ഹാഇൽ 1, ജീസാൻ 1, അൽറസ് 1, അറാർ 1, സബ്യ 1, സകാക 2, ഹുത്ത ബനീ തമീം 1 എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച മരണം സംഭവിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,961 കോവിഡ് ടെസ്റ്റുകൾ നടന്നപ്പോൾ രാജ്യത്താകെ ഇതുവരെ നടന്ന ടെസ്റ്റുകളുടെ എണ്ണം 3,289,692 ആയി.
രാജ്യത്തെ ചെറുതും വലുതുമായ 203 പട്ടണങ്ങളാണ് രോഗത്തിെൻറ പിടിയിലായത്. കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫാണ് പുതിയ രോഗികളുടെ എണ്ണത്തിൽ മുന്നിൽ, 137. രണ്ടാം സ്ഥാനത്ത് 114 രോഗികളുമായി റിയാദും മൂന്നാം സ്ഥാനത്ത് 71 രോഗികളുമായി മിദ്നബും ഉണ്ട്. മരണനിരക്കിൽ ഒന്നാംസ്ഥാനത്തുള്ള റിയാദിൽ ആകെ മരണ സംഖ്യ 811 ആയി. ജിദ്ദയിൽ 666ഉം മക്കയിൽ 522ഉം ആളുകൾ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.