ജിദ്ദ: മരണപ്പെട്ടവരുടെ കമ്പോളമാണ് ജിദ്ദയിലെ സൂഖ് അല്‍ സവാരിഖ്. പരേതരുടെ വസ്ത്രങ്ങളും സാധനങ്ങളും വില്‍ക്കപ്പെടുന്ന ഇടം. ഒരുകാലത്ത് പ്രൗഢിയോടെ ശരീരമേറി സഞ്ചരിച്ചിരുന്ന വസ്ത്രങ്ങള്‍ തുച്ഛമായ വിലയ്ക്ക് ഇവിടെ വില്‍ക്കപ്പെടുന്നു. ദരിദ്രരാഷ്ട്രങ്ങളില്‍ നിന്നുളള കുടിയേറ്റക്കാര്‍ അവ വാങ്ങിക്കൊണ്ടുപോകും.
ജിദ്ദ നഗരത്തിന്‍െറ തെക്കന്‍ ഭാഗമായ സവാരിഖിലാണ് ഈ കൗതുക കമ്പോളമുള്ളത്. ഇവിടെ വില്‍ക്കപ്പെടുന്ന സാധനങ്ങളില്‍ നല്ളൊരുശതമാനവും മരണപ്പെട്ടവരുടെതാണ്. കുടുംബത്തില്‍ മരണമുണ്ടായാല്‍ അവരുടെ വസ്തുക്കള്‍ ബന്ധുക്കള്‍ ദാനപ്രവൃത്തി പോലെ ഇവിടെ കൊണ്ട് കൊടുക്കും. പരേതനു വേണ്ടി ചെയ്യുന്ന മരണാനന്തര സല്‍കര്‍മം പോലൊയാണ് ഇത്. ഇങ്ങനെ ലഭിക്കുന്ന വിലയേറിയ സാധനങ്ങള്‍ കുറഞ്ഞ വിലക്ക് കച്ചവടക്കാര്‍ വില്‍ക്കും. വമ്പന്‍ ബ്രാന്‍ഡുകളിലുള്ള വസ്ത്രങ്ങള്‍ വരെ അഞ്ചും പത്തും റിയാലിന് ഇവിടെ നിന്ന് കിട്ടും. ഇതുവാങ്ങിക്കൊണ്ട് പോകാന്‍ ദരിദ്ര പ്രവാസികള്‍ കാത്തുനില്‍ക്കും. കുറഞ്ഞ വരുമാനക്കാരായ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യക്കാരാണ് ഇവിടത്തെ പതിവുകാരെന്ന് ധനകാര്യ ഗവേഷകന്‍ മുഹമ്മദ് അലി സലീം പറയുന്നു. ഇവിടെ വില്‍ക്കപ്പെടുന്നതില്‍ രാജ്യാന്തര ബ്രാന്‍ഡുകളിലുള്ള വസ്തുക്കളും ഉണ്ടാകും എന്നതാണ് പ്രധാന ആകര്‍ഷണം. മരിച്ചവരുടേത് അല്ലാത്ത സെക്കന്‍ഡ് ഹാന്‍ഡ് വസ്ത്രങ്ങളും മറ്റു സാധനങ്ങളും ഇവിടെ ലഭ്യമാണ്.
ലോകത്തെ ഏറ്റവും വിസ്തൃതമായ കമ്പോളങ്ങളിലൊന്നായാണ് അല്‍ സവാരിഖ് പരിഗണിക്കപ്പെടുന്നത്. ഏതാണ്ട് 10 ലക്ഷത്തിന് മുകളില്‍ ചതുരശ്ര മീറ്ററാണ് ആകെ വിസ്തീര്‍ണം. 15,000 ലേറെ സ്റ്റാളുകളും ഇവിടെയുണ്ട്. ഇതിന് പുറമേയാണ് ആക്രി സാധനങ്ങള്‍ വില്‍ക്കുന്ന ആയിരത്തോളം സ്റ്റാളുകള്‍. ദക്ഷിണ ജിദ്ദയിലെ പട്ടാളക്യാമ്പിന് സമീപമായതിനാലാണ് അല്‍ സവാരിഖ് എന്ന പേര് കമ്പോളത്തിന് ലഭിച്ചത്. ഏതാണ്ട് 30 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.