??????????? ?????????? ????????? ???? ???????? ????????? ???????

സൗദി, സുഡാന്‍ സംയുക്ത സൈനികാഭ്യാസം ചെങ്കടലില്‍

റിയാദ്: സുഡാനുമായി സഹകരിച്ച് സൗദി അറേബ്യ ചെങ്കടലില്‍ സൈനിക അഭ്യാസം ആരംഭിച്ചു. 2013ല്‍ നടന്ന ‘അല്‍ഫലക് 1’ നാവിക പരിശീലനത്തിന്‍െറ തുടര്‍ച്ചയായാണ് സുഡാനുമായി സഹകരിച്ച്  സൈനിക പരിശീലനം ആരംഭിച്ചത്. സൗദിയുടെ പടിഞ്ഞാറ് തീരത്ത് ഈമാസം  12നാണ് സൈനിക പരിശീലനം ആരംഭിച്ചത്. പരിശീലനത്തിനായി സുഡാന്‍ നാവിക സേന ദിവസങ്ങള്‍ക്ക് മുമ്പ് ജിദ്ദ തുറമുഖത്തത്തെിയിരുന്നുവെന്ന് സുഡാന്‍ സൈനിക മേധാവി മഹ്മൂദ് മുഹമ്മദ് ഇബ്രാഹീമും സൗദി നാവിക സേന മേധാവി സഈദ് അസ്സഹ്റാനിയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
ബഹ്റൈനുമായി സഹകരിച്ച് ജി.സി.സി രാജ്യങ്ങളുടെ താല്‍പര്യപ്രകാരം അറേബ്യന്‍ ഗള്‍ഫിലെ ഹുര്‍മുസ് കടലിടുക്കില്‍ സൗദി സേന നടത്തിയ ‘ദിര്‍ഉല്‍ ജസീറ, സൈനിക പരിശീലനത്തിന്‍െറയും ഇറാഖിനോട് ചേര്‍ന്ന വടക്കന്‍ അതിര്‍ത്തിയില്‍ മാസങ്ങള്‍ക്ക് മുമ്പ് നടന്ന ‘റഅദുശ്ശമാലി’ന്‍െറയും  ലക്ഷ്യം തന്നെയാണ് സൗദി, സുഡാന്‍ സഹകരണത്തില്‍ നടത്തുന്ന ‘അല്‍ഫലക് 2’ സൈനിക പരിശീലനത്തിനുമുള്ളത്. 
മേഖലയിലെ രാജ്യങ്ങളുമായുള്ള സൈനിക സഹകരണം ശക്തമാക്കുന്നതിന്‍െറ ഭാഗമായാണ് ഇത്തരം പരിശീലനങ്ങളെന്നും സൈനിക മേധാവികള്‍ വ്യക്തമാക്കി. അറബ് രാഷ്ട്രങ്ങള്‍ക്ക് പുറമെ പാകിസ്താന്‍, തുര്‍ക്കി സൈന്യങ്ങളുമായി ചേര്‍ന്നും സൗദി സേന കഴിഞ്ഞ മാസങ്ങളില്‍ സൈനിക പരിശീലനം നടത്തിയിരന്നു.
Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.