ബ്ളൂ സ്്റ്റാര്‍ സോക്കര്‍ ഫെസ്്റ്റ്: സബീന്‍ എഫ്.സി,  സ്പോര്‍ട്ടിങ് യുണൈറ്റഡ് ചാമ്പ്യന്മാര്‍

ജിദ്ദ: നാദക് ബ്ളൂ സ്്റ്റാര്‍ സോക്കര്‍ ഫെസ്്റ്റില്‍ ശറഫിയ്യ ട്രേഡിങ്ങ് സബീന്‍ എഫ്.സി ചാമ്പ്യന്‍മാര്‍. അണ്ടര്‍ -17 വിഭാഗത്തില്‍ സ്പോര്‍ട്ടിങ് യുണൈറ്റഡ് എ ടീമും ജേതാക്കളായി. 
ആവേശകരമായ ഫൈനലില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ആതിഥേയരായ ബ്ളൂ സ്്റ്റാര്‍ എ ടീമിനെയാണ് സബീന്‍ എഫ്.സി പരാജയപ്പെടുത്തിയത്.  ഷഫീക് ചോലയില്‍, ഹിഷാം എന്നിവര്‍ ഗോളുകള്‍ നേടി. സ്പോര്‍ട്ടിങ് യുണൈറ്റഡ് മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ടാലന്‍റ്് ടീന്‍സിനെയും തോല്‍പ്പിച്ചത്. ഹാട്രിക് നേടിയ ഹാതിം നസീറാണ് ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച്. 
ഇരു വിഭാഗങ്ങളിലെയും വിജയികള്‍ക്കും റണ്ണേഴ്സ് അപ്പിനുമുള്ള ട്രോഫികള്‍ ജെ.എന്‍.എച്ച് ചെയര്‍മാന്‍ വി.പി മുഹമ്മദലി വിതരണം ചെയ്തു. സ്പോര്‍ട്ടിങ് യുണൈറ്റഡിന് വേണ്ടി നാലു ഗോളുകള്‍ വീതം നേടി സ്പോര്‍ട്ടിങ് യുണൈറ്റഡിന്‍െറ റാഷിദും ഹാതിം നസീറും ടോപ് സ്കോറര്‍ പട്ടം പങ്കിട്ടു. ജൂനിയര്‍ വിഭാഗത്തിലെ ബെസ്റ്റ് ഗോള്‍ കീപ്പറായി സ്പോര്‍ട്ടിങ് യുണൈറ്റഡിന്‍െറ മഷൂദ് അലിയും, ബെസ്റ്റ് ഡിഫന്‍ഡര്‍ ആയി ജിദ്ദ ഇലവന്‍ ജൂനിയറിലെ സല്‍മാന്‍ ഫാരിസും, മിഡ്ഫീല്‍ഡര്‍ ആയി ടാലന്‍റ്് ടീന്‍സിന്‍െറ സല്‍മാന്‍ ഉമറും, ബെസ്ററ് ഫോര്‍വേഡ് ആയി റബീഹ് സമാനും തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച കളിക്കാര്‍ക്ക് മാസ് കമ്പ്യൂട്ടേഴ്സ് സ്പോണ്‍സര്‍ ചെയ്ത ടാബുകള്‍ മുഹമ്മദലി ഓവുങ്ങല്‍ സമ്മാനിച്ചു. ഫൈനലിലെ മികച്ച കളിക്കാരനും ടൂര്‍ണമെന്‍റിലെ ബെസ്റ്റ്് മിഡ്ഫീല്‍ഡറുമായി സബീന്‍ എഫ്.സിയുടെ ഷഫീക് ചോലയിലും മികച്ച ഗോള്‍കീപ്പറായി ഷറഫുദ്ദിനും (സബീന്‍ എഫ്.സി) മികച്ച ഡിഫന്‍ഡറായി ബ്ളൂസ്്റ്റാറിലെ മുസ്തഫ ഒതുക്കുങ്ങലും ഫോര്‍വേഡായി സോക്കര്‍ ഫ്രീക്സിന്‍െറ് ഹാരിസ് (നാണി) മമ്പാടും തിരഞ്ഞെടുക്കപ്പെട്ടു. റിയല്‍ കേരള എഫ്.സിയുടെ നിഷാദ് കൊളക്കാടനാണു ടോപ്  സ്കോറര്‍. അല്‍ അമല്‍ വാച്ചസ് എം ഡി അബൂബക്കര്‍ മാന്‍ ഓഫ് ദി മാച്ച് വിജയികള്‍ക്കുള്ള അമല്‍ വാച്ചസ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.  വി.പി മുഹമ്മദലി, ഹിഫ്സു റഹ്മാന്‍, നാസര്‍ ശാന്തപുരം, മുജീബ് ഉപ്പട, അസിസ്, ടി.പി ഷുഹൈബ് എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. 
ഫൈനലിനോടനുബന്ധിച്ചു നടന്ന ബ്ളൂ സ്്റ്റാര്‍ കിഡ്സ് കപ്പിന് വേണ്ടിയുള്ള അണ്ടര്‍-12 വിഭാഗം പ്രദര്‍ശന മത്സരത്തില്‍ ടാലന്‍റ്് ടീന്‍സിനെ ടൈബ്രേക്കറില്‍ 4-5 നു തോല്‍പ്പിച്ച് സ്പോര്‍ട്ടിങ് യുണൈറ്റഡ് ചാമ്പ്യന്മാരായി. ടാലന്‍റ് ടീന്‍സിന്‍െറ ഷഹീന്‍ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. 

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.