ത്വാഇഫ്: വാഹനാപകടകേസില്‍ ഒന്നരവര്‍ഷമായി അല്‍ഖുര്‍മ ജയിലില്‍ തടവില്‍ കഴിയുന്ന കൊല്ലം അഞ്ചല്‍ സ്വദേശി ബിജു ദാമോദരനെ(42) ജിദ്ദ ഇന്ത്യന്‍ കോണ്‍സുലര്‍ സംഘം സന്ദര്‍ശിച്ചു. ജയില്‍ അധികൃതരുമായി സംഘം ബിജുവിന്‍െറ കേസിനെ കുറിച്ച്് ചര്‍ച്ച ചെയ്യുകയും ചെയ്്തു. സ്്പോണ്‍സറുടെ നിസ്സഹരണം കാരണമാണ് ബിജുവിന്‍െറ മോചനം വൈകുന്നതെന്ന് അധികൃതര്‍ സംഘത്തോട്് പറഞ്ഞു. ജിദ്ദ കോണ്‍സുലേറ്റ് സാമൂഹ്യക്ഷേമ വിഭാഗം വൈസ് കോണ്‍സലര്‍ അബ്്ദുല്‍ ഹമീദ് നായിക്, വെല്‍ഫയര്‍ സെക്രട്ടറി സിയാദ് അബ്്ദുല്‍ ജീലാനി എന്നിവരാണ് ജയില്‍ സന്ദര്‍ശിച്ചത്്. ട്രെയിലര്‍ ഡ്രൈവറായ ബിജു ജിദ്ദയില്‍ നിന്ന്് ചിപ്സ് കയറ്റിയ ലോഡുമായി നജ്റാനിലേക്ക്് പോകുമ്പോഴാണ് അപകടമുണ്ടായത്. യാത്രാമധ്യേ ത്വാഇഫിന് സമീപം അല്‍ഖുര്‍മ റന്നിയ റോഡില്‍ എതിരെ ആടുകളെ കയറ്റി വന്ന പിക്കപ്പ്് വാനുമായി കൂട്ടിയിടിച്ച്് തീപിടിക്കുകയായിരുന്നു. പിക്കപ്പ് വാന്‍ ഡ്രൈവറായ സ്വദേശി പൗരന്‍ തല്‍ക്ഷണം മരിച്ചു. വാനിലുണ്ടായിരുന്ന 15 ഓളം ആടുകളും വെന്തു മരിച്ചു. തീ പടര്‍ന്ന് പിടിക്കുന്ന ട്രെയ്ലറില്‍ കുടുങ്ങിക്കിടന്ന ബിജുവിനെ പാകിസ്താന്‍ സ്വദേശി ഡോര്‍ പൊളിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തില്‍ ട്രെയിലര്‍ പൂര്‍ണമായും കത്തിനശിച്ചു.
സംഭവത്തില്‍ പ്രതിയായ ബിജുവിനെ നാല് തവണ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇന്‍ഷുറന്‍സ് പരിരക്ഷയില്‍നിന്ന് അപകടത്തില്‍ മരിച്ച സ്വദേശിയുടെയും വാഹനത്തിന്‍െറയും മറ്റും നഷ്ടപരിഹാരത്തുകയായി നാല് ലക്ഷം റിയാല്‍ ആശ്രിതര്‍ക്ക്് നല്‍കിയതായി മൂന്നാം പ്രാവശ്യം ഹാജരാക്കിയപ്പോള്‍ കോടതിയില്‍ നിന്ന് അറിയിച്ചിരുന്നതായി ബിജു പറഞ്ഞു. കത്തി നശിച്ച ട്രെയിലറിലറിന് നഷ്്ടപരിഹാരം ലഭിക്കണമെന്ന്് ആവശ്യപ്പെട്ട് സ്പോണ്‍സര്‍ കോടതയില്‍ കേസ് നല്‍കി. ഫുള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാതിരുന്നത് കാരണമാണ് ട്രെയിലറിന് നഷ്്ടപരിഹാതുക ലഭിക്കാതിരുന്നത്. വാഹനത്തിന് ഫുള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ചെയ്യാതിരുന്നത് സ്്പോണ്‍സറുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ്. ബിജുവിന്‍െറ മോചനവുമായി ബന്ധപ്പെട്ട് നിരവധി തവണ സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് കുടുംബം. ത്വാഇഫ് കെ എം സി സി പ്രസിഡന്‍റും സി.സി.ഡബ്ള്യൂ പ്രതിനിധിയുമായ മുഹമ്മദ് സാലി സംഘത്തോടൊപ്പം ഉണ്ടായിരുന്നു. അല്‍ഖുര്‍മ ജാലിയാത്ത് മലയാള വിഭാഗം മേധാവി ഷമീര്‍ ആലപ്പുഴ, കെ.എം.സി.സി സെക്രട്ടറി ഫൈസല്‍ മാലിക് എ.ആര്‍ നഗര്‍ എന്നിവരും ജയില്‍ അധികൃതരുമായുള്ള കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു.
ആദ്യമായി അല്‍ ഖുര്‍മയിലത്തെിയ കോണ്‍സുലര്‍ സംഘത്തിന് അല്‍ഖുര്‍മയിലെ ഇന്ത്യന്‍ സമൂഹം സ്വീകരണം നല്‍കി. അസീസിയ മസ്്ജിദ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണത്തില്‍ കോണ്‍സുലര്‍ സംഘം ഇന്ത്യന്‍ സമൂഹവുമായി സംവദിച്ചു. പാസ്പോര്‍ട്ട് സംബന്ധമായും മറ്റ് തൊഴില്‍ പ്രശനങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ക്കും സംഘം മറുപടി നല്‍കി. നിസാര്‍ പുനലൂര്‍, ഹംസ ചാത്രത്തൊടി, റാഷിദ് പൂങ്ങോട്്, സമീര്‍ ആലപ്പൂഴ, ഫൈസല്‍ മാലിക്, യുസൂഫ് അതിരുമട, ഷുക്കൂര്‍ ചങ്ങരകുളം എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.