റിയാദ്: വിവിധ ഭീകര കേസുകളില്‍ ആഭ്യന്തര വകുപ്പ് അന്വേഷിക്കുന്ന മൂന്ന് ഭീകരരുടെ വിശദാംശങ്ങള്‍ ആഭ്യന്തര വകുപ്പ് പുറത്തുവിട്ടു. 10 പേരുള്ള പട്ടികയിലെ മൂന്നു പേരുടെ ചിത്രങ്ങളാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
ഈ പട്ടികയിലുണ്ടായിരുന്നയാളാണ് കഴിഞ്ഞ ദിവസം റിയാദിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ത്വാഇഅ് സാലിം അല്‍സൈഅരി. മദീനയിലെ പ്രവാചകന്‍െറ പള്ളിക്ക് സമീപം കഴിഞ്ഞ റമദാനില്‍ നോമ്പു തുറ സമയത്തുണ്ടായ ചാവേര്‍ സ്ഫോടനത്തിന്‍െറ മുഖ്യസൂത്രധാരന്‍ ഇയാളാണെന്ന് ആഭ്യന്തര വകുപ്പ് വെളിപ്പെടുത്തിയിരുന്നു.
ബോംബ് നിര്‍മാണത്തിലും മറ്റും വിദഗ്ധനാണ് ഈ യുവാവ്. രാജ്യം തേടുന്ന മുഖ്യപ്രതികളിലൊരാള്‍ കൊല്ലപ്പെട്ടതോടെയാണ് ബാക്കിയുള്ള മൂന്നു പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. ബാക്കിയുള്ളവര്‍ നേരത്തേ പിടികൂടപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്.
ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അല്‍സൈഅരിയുടെ സഹോദരന്‍ മുതീഅ് സാലിം സൈഅരി, അബ്ദുല്ല സായിദ് അശ്ശഹ്രി, സഹോദരന്‍ മാജിദ് സായിദ് അശ്ശഹ്രി എന്നിവരുടേതാണ് ചിത്രങ്ങള്‍. ഇവരെ കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10 ലക്ഷം റിയാലും പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50 ലക്ഷം റിയാലും സമ്മാനമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.