ഭീകര വിരുദ്ധ ഇസ്ലാമിക സഖ്യത്തെ റഹീല്‍ ശരീഫ് നയിക്കും

ജിദ്ദ: സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഭീകര വിരുദ്ധ ഇസ്ലാമിക സഖ്യ സേനയെ പാകിസ്താന്‍ മുന്‍ സൈനിക മേധാവി റഹീല്‍ ശരീഫ് നയിക്കും. പാക് സൈന്യത്തില്‍ നിന്ന് അടുത്തിടെ വിരമിച്ച ശരീഫിനെ സൗദി അറേബ്യയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഈ സ്ഥാനത്തേക്ക് പരിഗണിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇതുസംബന്ധിച്ച തീരുമാനം എടുത്തതായി പാകിസ്താനി പ്രതിരോധമന്ത്രി ഖ്വാജ അസീഫ് അറിയിച്ചു. തുടര്‍ ചര്‍ച്ചകള്‍ക്കായി ശരീഫ് ഉടന്‍ റിയാദിലത്തെുമെന്നാണ് റിപ്പോര്‍ട്ട്. അശ്ഫാഖ് പര്‍വേസ് കയാനിയെ തുടര്‍ന്ന്  
പാകിസ്താന്‍െറ 15ാമത് സൈനികത്തലവനായ അദ്ദേഹം നവംബര്‍ 29 നാണ് വിരമിച്ചത്. തന്‍െറ മുന്‍ഗാമികളെ പോലെ സര്‍വീസ് നീട്ടാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നില്ല. പടിഞ്ഞാറന്‍ പാകിസ്താനിലെയും അഫ്ഗാന്‍ അതിര്‍ത്തിയിലെയും ഭീകരവിരുദ്ധ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പരിഗണിച്ചാണ് ശരീഫിനെ സൈനിക സഖ്യത്തിന്‍െറ കമാണ്ടര്‍ ഇന്‍ ചീഫ് സ്ഥാനത്തേക്ക് നിയോഗിച്ചത്.  
സൗദിയുടെ പ്രതിരോധമന്ത്രിയും രണ്ടാം കിരീടാവകാശിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍െറ മുന്‍കൈയില്‍ 2015 ഡിസംബറിലാണ് ഇസ്ലാമിക സൈനിക സഖ്യം രൂപവത്കരിച്ചത്. പാകിസ്താനും തുര്‍ക്കിയും ഈജിപ്തുമുള്‍ടെ നാല്‍പതോളം രാജ്യങ്ങള്‍ ഇതിന്‍െറ ഭാഗമാണ്. ജി.സി.സി രാജ്യങ്ങളില്‍ ഒമാന്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ സഖ്യത്തില്‍ ചേരാതെ വിട്ടുനിന്നത്. സഖ്യം ഒരുവര്‍ഷം തികച്ച കഴിഞ്ഞമാസം ഒമാനും ഒപ്പം ചേര്‍ന്നു. തീവ്രവാദത്തിനെതിരെ രാജ്യാന്തര തലത്തില്‍ സൈനിക നടപടികള്‍ നടത്തുന്നതിനുള്ള ഒരു അടിസ്ഥാനം എന്നതാണ് സഖ്യത്തിന്‍െറ ലക്ഷ്യം.

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.