മദീന: ഇതിഹാസങ്ങള്‍ പിറന്ന മദീനയിലെ പര്‍വത നിരകളില്‍ നിന്ന് കൊടുംതണുപ്പിന്‍െറ അകമ്പടിയോടെയാണ് കാറ്റ് വീശിയടിക്കുന്നത്. കിങ് ഫഹദ് സെന്‍ട്രല്‍ ഗാര്‍ഡനിലെ വിസ്മയ വേദിക്കരികെ ഒത്തുകൂടിയവരെ പക്ഷെ മഞ്ഞുകണങ്ങള്‍ക്ക് ശീതീകരിക്കാനായില്ല. അത്രമേല്‍ ആത്മഹര്‍ഷത്തോടെയും വൈകാരികതയോടെയുമാണ് നാനാദേശങ്ങളില്‍ നിന്നത്തെിയ അതിഥികള്‍ മദീനയുടെ ചരിത്രം പുനര്‍ജ്ജനിക്കുന്ന രാവിന് സാക്ഷിയാവാന്‍ കാത്തിരുന്നത്. ‘മദീന ഇസ്്ലാമിക ടൂറിസത്തിന്‍െറ തലസ്ഥാനം’ എന്ന പരിപാടിയുടെ ഒൗപചാരിക ഉദ്്ഘാടനം ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് തുടങ്ങിയത്. കാവ്യഭംഗിയോടെ ഒരുക്കിയ വേദിയിലേക്ക് മണിക്കൂറുകള്‍ക്ക് മുമ്പെ അതിഥികള്‍ ഒഴുകിത്തുടങ്ങി. പര്‍വത രൂപം പശ്ചാത്തലമാക്കിയ വേദിയില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി വിസ്മയ നിമിഷങ്ങള്‍ സദസ്സിന് സമ്മാനിച്ചു. മദീനയുടെ മുദ്രകളും ചരിത്ര പശ്ചാത്തലവും വേദിയില്‍ മിന്നിമറിഞ്ഞു. അതിഥികളെ സ്നേഹിക്കാന്‍ മാത്രമറിയുന്ന ജനതയുടെ പാരമ്പര്യം വിളിച്ചോതുന്ന കലാപ്രകടനങ്ങള്‍ മികവുറ്റതായി. പ്രവാചകന്‍െറ വരവറിഞ്ഞ് മദീനയിലെ ഗ്രാമവാസികള്‍ ഒന്നടങ്കം സ്വീകരിക്കാനായി കാത്തിരുന്നതും മസ്്ജിദുന്നബവിയുടെ നിര്‍മാണ ഘട്ടങ്ങളും മദീന പട്ടണമായി രൂപപ്പെട്ടതും പല ദൃശ്യാവിഷ്കാരങ്ങളായി സദസ്സിന് മുന്നില്‍ പുനര്‍ജനിച്ചു.
പരമ്പരാഗത നൃത്തവും സംഗീതവും കവിതയും ദേശീയ ഗീതങ്ങളും കോര്‍ത്തിണക്കിയ പരിപാടികള്‍ കാണികളെ ആകര്‍ഷിച്ചു. മുന്നോറോളം കലാകാരന്‍മാരാണ് ഒരു മണിക്കൂറിലേറെ നീണ്ട കലാവിരുന്നില്‍ നൃത്തവും പാട്ടും അഭിനയവുമായത്തെിയത്. അറബ് സംഗീതത്തിന്‍െറ ഹൃദ്യതയും ചാരുതയും ആവേശം ചൊരിഞ്ഞ വിരുന്നിലേക്ക് കൊടും മഞ്ഞില്‍ കുളിച്ച രാവ് ചേക്കേറിയതോടെ അവാച്യമായ അനുഭൂതിയാണ് അതിഥികള്‍ അനുഭവിച്ചത്. സൗദി അറേബ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വേദിയാണ് ഈ പരിപാടിക്ക് വേണ്ടി തയ്യാറാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.