യു.എന്‍ സെക്രട്ടറി ജനറല്‍ റിയാദില്‍; സല്‍മാന്‍ രാജാവിനെ കണ്ടു

റിയാദ്: യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗ്യുട്ടെറസ് റിയാദിലത്തെി. വിദേശകാര്യമന്ത്രി ആദില്‍ ബിന്‍ അഹമദ് ജുബൈറിന്‍െറ നേതൃത്വത്തില്‍ റിയാദ് വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് അല്‍ യമാമ കൊട്ടാരത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനെ അദ്ദേഹം സന്ദര്‍ശിച്ചു. പുതിയ ദൗത്യത്തില്‍ ഗ്യുട്ടെറസിനെ അഭിനന്ദിച്ച രാജാവ് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. പരസ്പര ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനുള്ള വഴികളും ആഗോള സമാധാനവും മേഖലയിലെ അവസ്ഥയും ഇരുവരും ചര്‍ച്ച ചെയ്തു.  
കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, മന്ത്രിമാരായ ഡോ. ഇബ്രാഹിം ബിന്‍ അബ്ദുല്‍ അസീസ് അല്‍ അസ്സാഫ്, ഖാലിദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ഇസ്സ, ഡോ. ആദില്‍ ബിന്‍ സെയ്ദ് അല്‍ തരീഫി, ആദില്‍ ജുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബാന്‍ കി മൂണിന് പിന്നാലെ ജനുവരി ഒന്നിന് സ്ഥാനമേറ്റ ഗ്യൂട്ടെറസിന്‍െറ ആദ്യ സൗദി സന്ദര്‍ശനമാണിത്.  

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.