പ്രതീകാത്മക ചിത്രം
ജിദ്ദ: സൗദി വെസ്റ്റ് കലാലയം സാംസ്കാരിക വേദിക്ക് കീഴിൽ 'മുഹ്യിദ്ദീന് മാല: ചരിത്രം,ഭാഷ,സാഹിത്യം' എന്ന വിഷയത്തിൽ ഓൺലൈൻ പഠന സംഗമം നടത്തി. അറബി മലയാള സാഹിത്യത്തിലെ ആദ്യത്തെ കാവ്യമായ മുഹ്യിദ്ദീന് മാലയുടെ ചരിത്രവും, കേരളീയ മുസ് ലിം ചരിത്രങ്ങളിൽ മാലപ്പാട്ടുകളുടെ സ്വാധീനവും സംഗമത്തിൽ വിശദീകരിച്ചു. കേരളം ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് അഷ്റഫ് സഖാഫി പുന്നത്ത് പഠനസംഗമത്തിന് നേതൃത്വം നൽകി.
രിസാല സ്റ്റഡി സർക്കിൾ സൗദി വെസ്റ്റ് സെക്രട്ടറി സയ്യിദ് ഷബീറലി തങ്ങളുടെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ കലാലയം സാസ്കാരിക വേദിക്ക് കീഴിൽ നാഷനൽ തലത്തിൽ 'കലാശാല ' നിലവിൽവന്നു. രിസാല സ്റ്റഡി സർക്കിൾ സൗദി വെസ്റ്റ് ജനറൽ സെക്രട്ടറി ഉമൈർ മുണ്ടോളി കലാശാല ഭാരവാഹികളെ പ്രഖ്യാപിച്ചു. കലാലയം സെക്രട്ടറി കബീർ ചൊവ്വ സ്വാഗതവും നൗഫൽ മദാരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.