സൗദിയിൽ വിസിറ്റ് വിസ പുതുക്കാൻ ഇൻഷുറൻസ് നിർബന്ധം

റിയാദ്: സൗദി അറേബ്യയിൽ വിസിറ്റ് വിസ പുതുക്കാൻ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. നേരത്തെയുള്ള നിയമം ശനിയാഴ്ച മു തൽ കർശനമാക്കി. ആശ്രിത വിസയിൽ സൗദിയിലുള്ളവരിൽ പലരും ഇതുമൂലം പ്രതിസന്ധിയിലുമായി. വിസ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ് മുതലേ പുതുക്കുന്ന നടപടിയിലേക്ക് കടക്കാൻ അനുവാദമുള്ളൂ. അങ്ങനെ അവസാന നാളുകളിലെത്തിയ പലരും പുത ുക്കാൻ വേണ്ടി അധികൃതരെ സമീപിച്ചപ്പോഴാണ് മുതൽ നിയമം കർശനമാക്കിയ വിവരമറിയുന്നത്. മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ വിസയുടെ കാലാവധി കഴിയുമെന്നരിക്കെ ഇൻഷുറൻസ് പുതുക്കാനുള്ള നടപടിക്രമങ്ങളുടെ കാലതാമസവും ചെലവുമാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്. റിയാദിലെ സാമൂഹിക പ്രവർത്തകൻ കൂടിയായ പത്തനംതിട്ട സ്വദേശി ഹുസൈൻ താന്നിമൂട്ടിൽ ഇത്തരമൊരു പ്രതിസന്ധിയിലാണ്.

ഉമ്മ ശരീഫ ഹസൻ ഖാദർ ലബ്ബയുടെ വിസ പുതുക്കാൻ ജവാസാത്തി​​െൻറ ഒാൺലൈൻ പോർട്ടലായ ‘അബ്ഷീറിൽ’ കയറിയപ്പോഴാണ് ഇൻഷുറൻസ് വാലിഡിറ്റി ഉണ്ടെങ്കിലേ വിസ പുതുക്കാനാവൂ എന്ന് മനസിലായത്. മൂന്ന് മാസം മുമ്പ് വിസിറ്റ് വിസയിൽ വരുേമ്പാൾ നാട്ടിൽ നിന്നെടുത്ത ഇൻഷുറൻസി​​െൻറ കാലാവധി നേരത്തെ തന്നെ അവസാനിച്ചിരുന്നു. വിസ സ്റ്റാമ്പ് ചെയ്യുന്ന സമയത്ത് എടുക്കുന്ന പോളിസിയായതിനാൽ കാലാവധി നേരത്തെ തന്നെ കഴിയും. സൗദിയിൽ ഇറങ്ങുന്ന ദിവസം മുതൽ മൂന്ന് മാസമാണ് സന്ദർശനകാലാവധിയായി കണക്കാക്കുന്നത്. ഇൻഷുറൻസ് എടുക്കാൻ ഹുസൈൻ ശ്രമം നടത്തി. കാര്യങ്ങൾ എളുപ്പമല്ലെന്ന് മനസിലായി. സ്ത്രീകൾക്ക് ഉയർന്ന തുകക്കുള്ള പോളിസി വേണം. ഉമ്മാക്ക് 67 വയസുള്ളതിനാൽ തുക പിന്നേയും കൂടും. ഇത്രയും ചെലവാക്കാമെന്ന് വെച്ചാലും കുറഞ്ഞ ദിവസത്തിനുള്ളിൽ ഇൻഷുറൻസ് എടുത്ത് ‘അബ്ഷീറി’ൽ ഉൾപ്പെടുത്താനാകുമോ എന്ന ആശങ്കയായി പിന്നീട്. വെള്ളിയാഴ്ച വിസ കാലാവധി അവസാനിക്കും. അതിന് ശേഷം പുതുക്കാതെ തുടർന്നാൽ കനത്ത പിഴയടക്കമുള്ള ശിക്ഷ വേറെ കാത്തിരിക്കുന്നുണ്ട്.

പെരുന്നാൾ വരെ ഉമ്മയെ ഒപ്പം നിറുത്തി കുടുംബവുമായി ഒരുമിച്ച് നാട്ടിൽ പോകാമെന്ന തീരുമാനം ഇതോടെ മാറ്റാൻ നിർബന്ധിതനായി. വെള്ളിയാഴ്ച ഉച്ചക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയാണെന്ന് ഹുസൈൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇൗ അവസ്ഥയിലാണ് പ്രവാസികളിൽ പലരുമെന്ന് അറിയുന്നു. ആശ്രിത ലെവി വന്നതോടെ സ്ഥിരം ആശ്രിത വിസയിലുണ്ടായിരുന്ന കുടുംബങ്ങളെ നാട്ടിലയച്ച് പകരം വിസിറ്റ് വിസയിൽ തിരിച്ചുകൊണ്ടുവന്ന് ഒപ്പം താമസിപ്പിക്കുകയാണ് മിക്കവരും. ഒരിക്കൽ കൂടി പുതുക്കി ആറ് മാസം ഒപ്പം നിറുത്താമല്ലോ എന്ന ധാരണയിലാണ് ഇങ്ങനെ. വിസ പുതുക്കാൻ 100 റിയാൽ മതി. എന്നാൽ ഇൻഷുറൻസും കൂടി വേണ്ടി വരുന്നതോടെ ചെലവ് പലമടങ്ങ് വർദ്ധിക്കും. നിയമനടപടികളുടെ സ-ങ്കീർണതയും കൂടിയായുേമ്പാൾ പ്രതിസന്ധിയാണ് പലരേയും കാത്തിരിക്കുന്നത്. 2017 നവംബറിലാണ് വിസിറ്റ് വിസക്ക് ഇൻഷുറൻസ് നിർബന്ധമാക്കി സൗദി കൗൺസിൽ ഒാഫ് കോഒാപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് (സി.സി.എച്ച്.െഎ) നിയമം കൊണ്ടുവന്നത്. വിസ സ്റ്റാമ്പ് ചെയ്യാൻ ഇൻഷുറൻസ് കർശനമാക്കിയെങ്കിലും പുതുക്കലിൽ അയവ് അനുവദിച്ചിരുന്നു. അതാണിപ്പോൾ കർശനമായി നടപ്പാക്കുന്നത്. ട്വീറ്ററിൽ സംശയമുന്നയിച്ചവരോട് ജവാസാത്തും ഇക്കാര്യം സ്ഥിരീകരിച്ചു. സൗദി വിദേശ മന്ത്രാലയത്തി​​െൻറ വിസ സർവീസ് പ്ലാറ്റ്ഫോം (www.enjazit.com.sa) വെബ്സൈറ്റിലെ ഹെൽത്ത് സർട്ടിഫിക്കറ്റ് പേയ്മ​​െൻറ് എന്ന ലി-ങ്ക് വഴിയാണ് ഇൻഷുറൻസിന് അപേക്ഷിക്കേണ്ടത്. ഇത് ജവാസാത്തി​​െൻറ ‘അബ്ഷീർ’ നെറ്റുവർക്കിലെത്തിയാൽ പിന്നെ ഒാൺലൈനായി ഫീസടച്ച് വിസ പുതുക്കാൻ കഴിയും.

Tags:    
News Summary - Saudi visiting visa issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.