യു.എസ്, സൗദി മറൈൻ സേനകളുടെ അഭ്യാസത്തിനായി യാംബുവിൽ യു.എസ് മറൈൻ കോർപ്‌സ് എത്തിയപ്പോൾ
യാംബു: യു.എസ്, സൗദി മറൈൻ സേനകളുടെ സംയുക്ത സൈനികാഭ്യാസത്തിന് യാംബുവിലും അൽഖർജിലും തയാറെടുപ്പ് തുടങ്ങിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 'നേറ്റിവ് ഫ്യൂറി 22' എന്ന ശീർഷകത്തിലെ സംയുക്ത സൈനികാഭ്യാസം ഈയാഴ്ച ആരംഭിക്കും.
ദിവസങ്ങളോളം നീളുന്ന സൈനിക പരിശീലന പരിപാടിക്കായി യു.എസ് മറൈൻ കോർപ്‌സ് സേന ചൊവ്വാഴ്ച യാംബുവിലെത്തി.
പരിശീലനക്കളരിക്കും അഭ്യാസ പ്രകടനങ്ങൾക്കും ആവശ്യമായ ഒരുക്കം തുടങ്ങിയതായി അധികൃതർ അറിയിച്ചു. ഉഭയകക്ഷി പദ്ധതികൾ നടപ്പാക്കുമ്പോൾ സൗദി, യു.എസ് സേനകൾ തമ്മിലുള്ള പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനാണ് അഭ്യാസപ്രകടനങ്ങളും സൈനിക പരിശീലനവും ലക്ഷ്യമിടുന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്തബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ ഇത് ഗുണം ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.