മക്ക: മാഞ്ചസ്റ്റർ യുനൈറ്റഡ് ഫുട്ബാൾ ക്ലബിെൻറ മിന്നുംതാരം പോൾ േപാഗ്ബ ഉംറക്കെത്തി. ഉംറക്കിടെ ഹറമിൽ നിന്നുള്ള വീഡിയോ േപാഗ്ബ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച നടന്ന ഫൈനലിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെ യൂറോപ്പ ലീഗ് ചാമ്പ്യൻമാരാക്കിയതിന് പിന്നാലെയാണ് റമദാൻ ഒന്നിന് പോഗ്ബ സൗദിയിലേക്ക് തിരിച്ചത്. ഫൈനലിൽ അയാക്സിനെതിരെ മാഞ്ചസ്റ്റർ യുനൈറ്റഡ് സ്േകാർ ചെയ്ത രണ്ടുഗോളുകളിലൊന്ന് പോഗ്ബയുടെ വകയായിരുന്നു. ഫ്രഞ്ച് ദേശീയടീമിലെ പ്രമുഖനായ പോഗ്ബയാണ് കഴിഞ്ഞ സീസണിൽ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ തുക നേടിയ കളിക്കാരൻ. 114 ദശലക്ഷം ഡോളർ യുവൻറസിന് നൽകിയാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് പോഗ്ബയെ സ്വന്തമാക്കിയത്. ഗ്വിനിയക്കാരായ ദമ്പതികളുടെ മകനായി ഫ്രാൻസിലാണ് പോഗ്ബ ജനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.