സൗദിയിൽനിന്ന്​ ഇന്ത്യയിലേക്ക്​ വിമാന ടിക്കറ്റ്​ നിരക്ക്​ പ്രഖ്യാപിച്ചു

റിയാദ്​: കോവിഡ്​ പ്രതിസന്ധിയിൽ സൗദിയിൽ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചുകൊണ്ടുപോകുന്ന വിമാനങ്ങളിലെ ടിക്കറ്റ്​ നിരക്ക്​ പ്രഖ്യാപിച്ചു. വെള്ളിയാഴ്​ച ഉച്ചക്ക്​ 12.35ന്​ റിയാദിൽ നിന്ന്​ കോഴിക്കോ​േട്ടക്ക്​ പോകുന്ന എയർ ഇന്ത്യാ വിമാനത്തിന്​ 900 റിയാലാണ്​ ടിക്കറ്റ്​ നിരക്ക്​. 

ഞായറാഴ്​ച റിയാദിൽനിന്ന്​ ഡൽഹിയിലേക്ക്​ പോകുന്ന വിമാനത്തിൽ 1023ഉം 12ന്​ ദമ്മാമിൽനിന്ന്​ കൊച്ചിയിലേക്ക്​ പോകുന്ന വിമാനത്തിൽ 850 റിയാലുമാണ്​ ടിക്കറ്റ്​ നിരക്ക്​. 13ന്​ ജിദ്ദയിൽനിന്ന്​ ഡൽഹിയിലേക്കുള്ള വിമാനത്തിൽ 1,350 റിയാലാണ്​ നിരക്ക്​. 

14ന്​ ​ജിദ്ദയിൽനിന്ന്​ കൊച്ചിയിലേക്ക്​ പോകുന്ന വിമാനത്തിലെ ടിക്കറ്റ്​ നിരക്ക്​ തീരുമാനമായിട്ടില്ല. ഇന്ത്യയിലെ ഒാരോ സെക്​ടറിലേക്കും വ്യത്യസ്​ത നിരക്കാണ്​ ഇൗടാക്കുകയെന്നും 1500 റിയാൽ വരെയാകുമെന്നും അംബാസഡർ ഡോ. ഒൗസാഫ്​ സഇൗദ്​ നേരത്തെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

Tags:    
News Summary - saudi ticket rate flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.