സൗദിയിൽ താൽക്കാലിക തൊഴിൽ വിസ ഉടൻ

 റിയാദ്​: കുറഞ്ഞകാലത്തേക്ക്​ വിദേശികളെ​ സൗദി അറേബ്യയിലെത്തി​ ജോലി ചെയ്യാൻ അനുവദിക്കുന്ന താൽക്കാലിക തൊഴി   ൽ​ വിസ ഉടൻ പ്രാബല്യത്തിലാകുമെന്ന്​ തൊഴിൽ മന്ത്രാലയം. ആറുമാസം വരെ വിദേശികൾക്ക്​​ രാജ്യത്ത്​ വന്ന്​ തൊഴിലെടുക്കാൻ അനുവാദം നൽകുന്ന ഇൗ സംവിധാനത്തി​​െൻറ ചട്ടങ്ങളും നിയമങ്ങളും രൂപപ്പെടുത്തുകയാണെന്നും നടപടികൾ അന്തിമഘട്ടത്തിലാണെന്നും​ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്​ സൗദി പ്രസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു​. വിദേശതൊഴിലാളികളെ താൽക്കാലികമായി ആവശ്യമുള്ള സ്ഥാപനങ്ങൾക്കാണ്​ വിസ അനുവദിക്കുക. ആറുമാസം വരെയാണ്​ താൽക്കാലിക വിസയുടെ പരമാവധി കാലാവധി. ഗവൺമ​െൻറ്​ സ്ഥാപനങ്ങൾ, ഫാക്​ടറികൾ, കാർഷിക സ്ഥാപനങ്ങൾ, സീസണലായി തൊഴിലാളികളെ ആവശ്യം വരുന്ന സ്ഥാപനങ്ങളും മാർക്കറ്റുകളും എന്നിവയ്​ക്കാണ്​ താൽക്കാലിക തൊഴിൽ വിസ സംവിധാനം കൊണ്ട്​ പ്രയോജനമുണ്ടാവുക. നിലവിലുള്ള സന്ദർശക, ബിസിനസ്​, ഹജ്ജ്​, ഉംറ, ടൂറിസ്​റ്റ്​, ആശ്രിത വിസകളി​ലെത്തിയാൽ രാജ്യത്ത്​ തൊഴിലെടുക്കാന അനുവാദമില്ല. ഇക്കാര്യം പാസ്​പോർട്ടിൽ സ്​റ്റാമ്പ്​ ചെയ്യുന്ന വിസയിൽ തന്നെ രേഖപ്പെടുത്തിയിരിക്കും. നിയമം ലംഘിച്ചാൽ കനത്ത ശിക്ഷ അനുഭവിക്കേണ്ടിയും വരും. എന്നാൽ നിർദ്ദിഷ്​ട താൽക്കാലിക തൊഴിൽ വിസയിലാണെങ്കിൽ വിദേശിക്ക് ആറുമാസം വരെ നിയമാനുസൃതം തൊഴിലെടുക്കാനും വേതനം കൈപ്പറ്റാനും സാധിക്കും. തൊഴിലാളികളെ ആവശ്യമുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ തൊഴിൽ മന്ത്രാലയം ഒരുക്കുന്ന സംവിധാനം വഴി താൽക്കാലിക തൊഴിൽ വിസകൾക്ക്​ അപേക്ഷ നൽകാനാവും. എന്നാൽ ഒരു സമയം 10 എണ്ണത്തിൽ കൂടുതൽ ഒരേ രാജ്യക്കാർക്ക്​ വിസ അനുവദിക്കില്ല. 10ൽ കൂടുതൽ വിസ വേണമെന്നുള്ള സ്ഥാപനങ്ങൾ വ്യത്യസ്​ത രാജ്യ-ക്കാരായ തൊഴിലാളികളെ ആവശ്യപ്പെടണം. 
Tags:    
News Summary - Saudi temporary visa regulation being finalized-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.