ജിദ്ദ: കോവിഡ് 19 ബാധിച്ചതായി സംശയിക്കുന്നവർക്കും രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർക്കും ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടാൻ ഉപകരിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ച് സൗദി ആരോഗ്യ മന്ത്രാലയം. ‘തത്മൻ’ എന്ന പേരിലാണ് ആപ് ത യാറാക്കിയതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി അറിയിച്ചു.
രോഗലക്ഷണങ്ങളുമായി വീടുകളിലും താമസകേന്ദ്രങ്ങളിലും മറ്റുമായി സ്വയം ക്വാറൻറീനിൽ കഴിയുന്നവർക്ക് തങ്ങളുടെ ദൈനംദിന അവസ്ഥകൾ ആരോഗ്യ പ്രവർത്തകരുമായി 24 മണിക്കൂറും ഈ ആപ്ലിക്കേഷൻ വഴി പങ്കുവെക്കാം. ഇതിലൂടെ ആരോഗ്യ പ്രവർത്തകരിൽനിന്ന് ആവശ്യമുള്ള നിർദേശങ്ങൾ ലഭിക്കും. സംശയങ്ങൾ ഇൗ ആപ് വഴി ചോദിച്ച് നിവാരണം നടത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.