Posted On
date_range Updated On
date_range ദവാദ്മി കെ.എം.സി.സി യാത്രയയപ്പ് നൽകി
റിയാദ്: മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് കുട്ടി എന്ന കുട്ടിക്കക്ക് കെ.എം.സി.സി ദവാദ്മി ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. സ്പോർട്സ് വിങ് ചെയർമാൻ ശാക്കിർ കണ്ണൂർ അധ്യക്ഷത വഹിച്ചു.
നൗഷാദ് മയ്യിൽ ഒാർമഫലകം കൈമാറി. ഏരിയ കമ്മിറ്റി സെക്രട്ടറി സൈനുദ്ദീൻ ചമ്രവട്ടം സംസാരിച്ചു. ഭാരവാഹികളായ ഫൈസൽ പെരുവള്ളൂർ, ഷിഹാബ് വൈലത്തൂർ, ഇല്യാസ് കാരകുന്ന് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.