Posted On
date_range Updated On
date_range ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കോവിഡ് ഹാൻഡ്ബുക്ക് വിതരണം
ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവാസികൾക്കായി വിവിധ ഭാഷകളിൽ ഒരുക്കിയ കോവിഡ് സംബന്ധമായ മുൻകരുതലുകളും നിർദേശങ്ങളും അടങ്ങിയ മലയാളം ഹാൻഡ് ബുക്കിെൻറ ബനീമാലിക്ക് ഏരിയതല വിതരണ ഉദ്ഘാടനം നടന്നു. ജിദ്ദ നാഷനൽ ആശുപത്രിയിലെ ഡോ. ഇന്ദു ചന്ദ്ര ബനീമാലിക്ക് ഏരിയ പ്രസിഡൻറ് സാജിദ് ഫറോക്കിൽനിന്നും ബുക്ക് സ്വീകരിച്ചു.
ജെ.എൻ.എച്ച് മാർക്കറ്റിങ് മാനേജർ അഷ്റഫ് പട്ടത്തിൽ, ഫോറം ബനീമാലിക് ഏരിയ സെക്രട്ടറി ലത്തീഫ് ചാലിയം, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കേരള ചാപ്റ്റർ പി.ആർ.ഒ റാഫി ബീമാപള്ളി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.