Posted On
date_range Updated On
date_range പെരിന്തൽമണ്ണ സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ പൊതകല്ല് സ്വദേശി പുത്തൻകോട്ട് ആട്ടുകണ്ടത്തിൽ പരേതനായ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ മുഹമ്മദ് അലിയാണ് (40) മരിച്ചത്. റിയാദിൽ ഒരു റസ്റ്റാറൻറിൽ ജീവനക്കാരനായിരുന്നു.
തിങ്കളാഴ്ച രാവിലെ ഡ്യൂട്ടിക്കെത്തിയിരുന്നില്ല.
ഹൃദയാഘാതമാണെന്ന് കരുതുന്നു. ഭാര്യ: റംല തിരുവിഴയമാകുന്ന്. മക്കൾ: ആർഷ, റിൻഷ, മിൻഷാ, ഷിനു. മരണാനന്തര നടപടികളുമായി കെ.എം.സി.സി ലീഗൽ സെൽ ഭാരവാഹികളായ വി.കെ. റഫീഖ് ഹസൻ വെട്ടത്തൂർ, സിദീഖ് തുവൂർ, മുജീബ് കൊഴിശ്ശൻ, ശിഹാബ് മണ്ണാർമല, സിദ്ദീഖ് കുടപ്പാടൻ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.