യംങ് സ്​റ്റാര്‍ ഫുട്‌ബാൾ ടൂര്‍ണമെൻറ്​; ഹലഗ ബോയ്സ്​ ജേതാക്കള്‍

ത്വാഇഫ്: യംങ് സ്​റ്റാർ ത്വാഇഫ് സംഘടിപ്പിച്ച എട്ടാമത് അഖില കേരള സെവന്‍സ് ഫുട്‌ബാള്‍ ടൂര്‍ണമ​​െൻറില്‍ ഹലഗ ബോയ്‌സ് ചാമ്പ്യന്‍മാരായി.
ഫൈനല്‍ മത്സരത്തില്‍ ഹലഗ ബോയ്‌സ് ടൗണ്‍ ടീമിനെ (2^0) പരാജയപ്പെടുത്തി. മത്‌ന ഫ്​ളഡ്്ലിറ്റ് സ്​റ്റേഡിയത്തിൽ നടന്ന ടൂര്‍ണമ​​െൻറില്‍ പത്ത് പ്രമുഖ ടീമുകള്‍ മാറ്റുരച്ചു. ഹലഗ ബോയ്‌സിലെ സവാദ് മഞ്ചേരിയെ ഏറ്റവും നല്ല കളിക്കാരനായി തെരഞ്ഞെടുത്തു. അഷ്‌റഫ് പരപ്പനങ്ങാടി, റിയാസ് മമ്പാട്ടുകര, ആസിഫ് പരപ്പനങ്ങാടി, ഷിബിന്‍ വെട്ടത്തൂര്‍ എന്നിവർ കളി നിയന്ത്രിച്ചു. ഷംസീര്‍ വെട്ടത്തൂര്‍, മുഹമ്മദാലി കാലടി എന്നിവർ ട്രോഫി സമ്മാനിച്ചു.
സുനീര്‍ ആനമങ്ങാട്, ഇര്‍ഷാദ് കിടങ്ങഴി, ഫക്രറുദ്ദീന്‍ മക്കരപ്പറമ്പ് നേതൃത്വം നല്‍കി.

Tags:    
News Summary - saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.