പ്രവാസം അവസാനിച്ചു മടങ്ങുന്ന കെ.കെ. മുസ്തഫ ചെറുമുക്കിനുള്ള പി.എസ്.എം.ഒ കോളജ് അലുംനി ജിദ്ദ ചാപ്റ്ററിന്റെ ഉപഹാരം ഫിറോസ് ബാബു കൈമാറുന്നു
ജിദ്ദ: ഗായകനും തബലിസ്റ്റും ടെലിവിഷൻ റിയാലിറ്റി ഷോ ജഡ്ജും പി.എസ്.എം.ഒ കോളജ് പൂർവ വിദ്യാർഥിയുമായ ഫിറോസ് ബാബുവിന് പി.എസ്.എം.ഒ കോളജ് അലുംനി ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകി.
സലാഹ് കാരാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു. ഫിറോസ് ബാബു അവതരിപ്പിച്ച ‘പാടിയും പറഞ്ഞും’ പരിപാടി ആകർഷകമായി. അലുംനി ഗ്രൂപ്പിലെ ഗായകരായ സീതി കൊളക്കാടൻ, ബഷീർ അച്ഛമ്പാട്ട്, റഹ്മത്ത് അലി, ഡോ. മുഹമ്മദ് ഫൈസൽ, അനസ്, ജഹ്ഫർ മേലേ വീട്ടിൽ തുടങ്ങിയവരും ഗാനങ്ങൾ ആലപിച്ചു.
33 വർഷത്തെ പ്രവാസം അവസാനിച്ചു മടങ്ങുന്ന കെ.കെ. മുസ്തഫ ചെറുമുക്കിന് യാത്രയയപ്പ് നൽകി. അദ്ദേഹത്തിനുള്ള ഉപഹാരം ഫിറോസ് ബാബു കൈമാറി. ട്രഷറർ സിദ്ധീഖ് ഒളവട്ടൂർ, അശ്റഫ് അഞ്ചാലൻ, കെ.എം.എ. ലത്തീഫ്, വി.പി. മുസ്തഫ, അബ്ദുസ്സമദ് പൊറ്റയിൽ, ശമീം താപ്പി, ഡോ. മുഹമ്മദ് ഫൈസൽ, ജഹ്ഫർ മേലേവീട്ടിൽ, റഹ്മത്ത് അലി എരഞ്ഞിക്കൽ, ബഷീർ അച്ചമ്പാട്ട്, അനസ് താനൂർ, ഇല്യാസ് കല്ലിങ്ങൽ, നൗഷാദ് വെങ്കിട്ട, ജലാൽ തേഞ്ഞിപ്പലം, എം.സി. സുഹൈൽ, സി. മുഹമ്മദ് അൻസാരി, അശ്റഫ് വള്ളിക്കുന്ന് എന്നിവർ സംസാരിച്ചു. അലുംനി ജനറൽ സെക്രട്ടറി അഷ്റഫ് കുന്നത്ത് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.