റിയാദിലെ ഇന്ത്യൻ എംബസിയിൽ വിമുക്തഭടന്മാരുടെ ദിനം ആചരിച്ചപ്പോൾ

വീരയോദ്ധാക്കൾക്ക് പ്രണാമം: റിയാദിലെ ഇന്ത്യൻ എംബസിയിൽ വിമുക്തഭടന്മാരുടെ ദിനം ആചരിച്ചു

റിയാദ്: ഭാരതത്തി​െൻറ അതിർത്തികൾ കാക്കുന്ന ധീരരായ വിമുക്തഭടന്മാരുടെ സ്മരണ പുതുക്കി റിയാദിലെ ഇന്ത്യൻ എംബസിയിൽ സായുധ സേനാ വിമുക്തഭടന്മാരുടെ ദിനം സമുചിതമായി ആഘോഷിച്ചു. രാഷ്​ട്രനിർമാണത്തിനായി സൈനികർ നൽകിയ സമാനതകളില്ലാത്ത ത്യാഗങ്ങളെയും നിസ്വാർത്ഥ സേവനങ്ങളെയും ചടങ്ങിൽ പ്രകീർത്തിച്ചു.


സൗദി അറേബ്യയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. സുഹേൽ അജാസ് ഖാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ വിമുക്തഭടന്മാരുടെ കരുത്ത് ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണെന്നും ഐക്യരാഷ്​ട്രസഭയുടെ സമാധാന പരിപാടികളിൽ ഇന്ത്യൻ സൈനികർ വഹിക്കുന്ന പങ്ക് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. റിയാദിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ സദസ്സിന് ദേശഭക്തിയുടെ പുത്തൻ ഉണർവ് നൽകി. വിമുക്തഭടന്മാരുടെ ധീരതയും ത്യാഗവും വിളിച്ചോതുന്നതായിരുന്നു കുട്ടികളുടെ സ്കിറ്റും സംഗീതവും.


പരിപാടിയുടെ ഭാഗമായി ഭീകരവാദത്തിനെതിരെയുള്ള ബോധവൽക്കരണത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം ശ്രദ്ധേയമായി. ‘ഭീകരവാദത്തി​െൻറ മാനുഷിക പ്രത്യാഘാതങ്ങൾ’ എന്ന പ്രമേയത്തിൽ ഒരുക്കിയ പ്രദർശനം ഭീകരവാദം തകർത്ത ജീവിതങ്ങളെയും ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടങ്ങളെയും അടയാളപ്പെടുത്തി. വിമുക്തഭടന്മാർക്ക് സ്മരണികകളും ഉപഹാരങ്ങളും നൽകി ആദരിച്ചതോടെ ചടങ്ങ് സമാപിച്ചു.

Tags:    
News Summary - Veterans Day celebrated at Indian Embassy in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.