ജിദ്ദ: കെ.എം.സി.സി ജിദ്ദ സൗത്ത് സോൺ കമ്മിറ്റി അനുസ്മരണ സംഗമം സംഘടിപ്പിച്ചു. മുൻ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായിരുന്ന പി.കെ ഇബ്രാഹിം കുഞ്ഞ്, ശിഹാബ് താമരക്കുളത്തിന്റെ പിതാവ് ഷംസുദ്ദീൻ റാവുത്തർ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് കെ.പി അബൂബക്കർ ഹസ്രത്ത് എന്നിവരുടെ പേരിലാണ് അനുസ്മരണ സംഗമം നാസർ എടവനക്കാട് സംഗമം ഉദ്ഘാടനം ചെയ്തു. അനസ് അരിമ്പാശ്ശേരി അധ്യക്ഷത വഹിച്ചു. നസീർ വാവക്കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി.
പ്രാർഥനക്ക് ഷറഫുദ്ദീൻ ബാഖവി ചുങ്കത്തറ നേതൃത്വം നൽകി. നാസർ കായംകുളം, നേതാക്കളായ ജാബിർ മടിയൂർ, റഷീദ് ചാമക്കാട്, നദീർ പാനൂർ, നിസാറുദ്ദീൻ കൊല്ലം, മുഹമ്മദ് പല്ലാരിമംഗലം, മുഹമ്മദ് ഫൈസൽ, മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കൂടിയായിരുന്ന പി.കെ ഇബ്രാഹിം കുഞ്ഞിന്റെ സ്മരണാർഥം കെ.എം.സി.സി ജിദ്ദ സൗത്ത് സോണിന്റെ ആഭിമുഖ്യത്തിൽ ജിദ്ദയിലെ മികച്ച ഒരു സാമൂഹ്യ പ്രവർത്തകനെ എല്ലാ വർഷവും ആദരിക്കുമെന്ന് ഭാരവാഹികൾ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.