വേൾഡ്​ ആപ്ലിക്കേഷൻ ഫോറം പ്രദർശനം തുടങ്ങി

ജിദ്ദ: വേൾഡ്​ ആപ്ലിക്കേഷൻ ഫോറം പ്രദർശനം തുടങ്ങി. റിട്ട്​സ്​ ഹോട്ടലിലൊരുക്കിയ പ്രദർശനം മക്ക ഡെപ്യൂട്ടി ഗവർണർ അമീർ അബ്​ദുല്ല ബിൻ ബന്ദർ ഉദ്​ഘാടനം ചെയ്​തു. വിവിധ ‘ആപ്​ ​’കൾ പരിചയപ്പെടുത്തുന്നതിനായി ജിദ്ദ ചേംബർ രണ്ടാം തവണയാണ് പ്രദർശനം ഒരുക്കിയത്​. സാമൂഹിക സേവന വികസനത്തിന്​ ഉതകുന്ന 21 ഒാളം പുതിയ ‘ആപ്​ ​’കൾ ഡെപ്യൂട്ടി ഗവർണർ ഉദ്​ഘാടനം ചെയ്​തു. 152 ഒാളം സ്വകാര്യ ഗവ.​ വകുപ്പുകളും അന്താരാഷ്​ട്ര ടെക്​നിക്കൽ, കമ്യുണിക്കേഷൻ കമ്പനികളും ആപ്ലിക്കേഷൻ പ്രോഗ്രാം വിഗദ്​ധരും പ്രദർശനത്തിൽ പ​െങ്കടുക്കുന്നുണ്ട്​. ഡിജിറ്റൽ രംഗത്തെ അത്യാധുനിക സംവിധാനങ്ങളും പ്രോഗ്രാമുകളും പരിചയപ്പെടുത്തുകയാണ്​ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്​. പ്രദർശനം മൂന്ന്​ ദിവസം നീളും.

Tags:    
News Summary - saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.