ത്വാഇഫിലെ താമസകേന്ദ്രത്തിൽ അഗ്​നിബാധ

ത്വാഇഫ്​: ഹയ്യ്​ ശത്​ബയിലെ ഇരുനില താമസ കെട്ടിടത്തിൽ അഗ്നിബാധ. കവാടത്തിലിട്ട ഫർണിച്ചറിലുണ്ടായ അഗ്നിബാധ ഫ്ലാറ്റിനകത്തേക്കും പുറത്ത്​ പാർക്ക്​ ചെയ്​ത കാറിലേക്കും പടർന്നു. താമസക്കാരായ ആറ്​ പേർക്ക്​ ശ്വാസതടസ്സമനുഭവപ്പെട്ടു. സോഫയിലാണ്​ ആദ്യം തീപിടിച്ചതെന്ന്​ സിവിൽ ഡിഫൻസ്​ വക്​താവ്​ കേണൽ നാസിർ അൽ ശരീഫ്​ പറഞ്ഞു. കെട്ടിടത്തിലുള്ളവരെ മാറ്റി തീ അണച്ചു. ശ്വാസതടസ്സമനുഭവപ്പെട്ടവർക്ക്​​ റെഡ്​ക്രസൻറ്​ ​പ്രാഥമിക ശുശ്രൂഷ നൽകിയതായും ആരോഗ്യസ്​ഥിതി തൃപ്​തികരമാണെന്നും സിവിൽ ഡിഫൻസ്​ വക്​താവ്​ പറഞ്ഞു.

Tags:    
News Summary - saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.