അൽ അയ്സ്: ശക്തമായ മഴയും ഇടിമിന്നലിൽ പടിഞ്ഞാറൻ അൽ അയ്സ് മേഖലയിൽ കൃഷിയിടിങ്ങളിൽ അഗ്നിബാധ. അൽ അയ്സ് പ്രവിശ്യയിൽപെട്ട ദുജിയാൻ, അൽ ദബ്ബാ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ മഴക്കെടുതി മൂലം നാശം സംഭവിച്ചത്. ഇടിമിന്നൽ ബാധിച്ച് ഒരു പ്രദേശത്തെ ധാരാളം കാർഷിക വിളകൾക്ക് നാശം സംഭവിച്ചു. ശക്തമായ മഴയെ തുടർന്ന് ജനജീവിതം ദുഷ്‌കരമായതായി സിവിൽ ഡിഫൻസ് അറിയിച്ചു.
ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴ കാരണം പ്രദേശത്തിെൻറ പല ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. വെള്ളത്തിെൻറ കുത്തിയൊഴുക്കും ഒറ്റപ്പെട്ട ഭാഗങ്ങളിൽ ഉണ്ടായി. ചില പ്രദേശങ്ങളിൽ കനത്ത കാറ്റും കഴിഞ്ഞ ദിവസം അനുഭവപ്പെട്ടിരുന്നു. പേമാരിക്കും കാറ്റിനും ഇനിയും സാധ്യത ഉള്ളതായും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.