ഹ്രസ്വ സിനിമയിലൂടെ ബോധവത്​കരണവുമായി പ്രവാസി കലാകാരന്‍

ഖമീസ്മുശൈത്ത്: അസീറില്‍ കലാസാഹിതൃരംഗത്തെ നിറ സാന്നിധ്യമായ കോഴിക്കോട് സ്വദേശി റസാഖ് കിണാശ്ശേരി രചനയും സംവിധാനവും നിര്‍വഹിച്ച ‘കുഞ്ഞുപാഠം’ എന്ന ഹ്രസ്വ സിനിമ ശ്രദ്ധേയമാകുന്നു. ‘എ​​​െൻറ മാലിന്യം എ​​​െൻറ ബാധ്യത’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്​. സാമൂഹിക ബോധവത്​കരണം ലക്ഷ്യമിട്ട്​ നിരവധി ഹ്രസ്വ സിനിമകളും ആല്‍ബങ്ങളുമാണ്​ റസാഖ് തയാറാക്കിയിട്ടുള്ളത്​. ഇസ്രയേലി​​​െൻറ ഫലസ്തീന്‍ അധിനിവേശത്തില്‍ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് നിർമിച്ച ‘മുഹാരിബ്’ എന്ന സംഗീത ആല്‍ബം ഏറെ ശ്രദ്ധനേടിയിരുന്നു. ‘സ്‌നേഹമോടെ ഉപ്പാക്ക്’, ‘റുജൂഅ് തുടങ്ങിയ സംഗീത ആല്‍ബങ്ങളും ‘ചിലന്തിവല’ എന്ന ടെലിഫിലിമും അദ്ദേഹം സംവിധാനം ചെയ്​തിട്ട​ുണ്ട്​.

പ്രളയദുരിതത്തില്‍ എല്ലാം നഷ്​ടപ്പെട്ട ഒരുപ്രവാസിയുടെ കഥ പറയുന്ന പുതിയ ഹ്രസ്വ ചിത്രത്തി​​​െൻറ പ്രവര്‍ത്തനത്തിലാണ് ഇപ്പോഴെന്ന്​ റസാഖ് കിണാശേരി ‘ഗള്‍ഫ് മാധ്യമ’ത്തോട്​ പറഞ്ഞു. എട്ടുവര്‍ഷമയി കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് നടന്നു വരുന്ന ശുചിത്വ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ‘ടീം ക്ലീന്‍ ബീച്ച്’ കൂട്ടായ്മയുടെ സ്ഥാപക പ്രവര്‍ത്തകനുമാണ് റസാഖ്​. കൂട്ടായ്മായുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി വിനോദസഞ്ചാര വകുപ്പി​​​െൻറ അവാര്‍ഡ് അടുത്തിടെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്നും ഏറ്റ​ുവാങ്ങിയിരുന്നു.

സല്‍ക്കാരങ്ങളില്‍ ബാക്കിവരുന്ന ഭക്ഷണം ഏറ്റെടുത്ത് കോഴിക്കോട് ആശുപത്രി പരിസരത്തും തെരുവോരങ്ങളിലും വിതരണം ചെയ്യുന്ന ‘അത്താഴംക്കൂട്ടം കോഴിക്കോടിന്’ സംരംഭം, ഹര്‍ത്താല്‍ ദിനങ്ങളില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച്​ സൗജന്യ വാഹന സൗകര്യം നൽകുന്ന കൂട്ടായ്​മ തുടങ്ങിയവയുടെ നേതൃത്വവും വഹിക്കുന്നു. 18 വര്‍ഷമായി ഖമീസിൽ വെല്‍ഡറായി ജോലി ചെയ്യുകയാണ്​. കഴിഞ്ഞ ദിവസം ഖമീസ്മുശൈത്ത് ഹിറാ ഓഡിറ്റോറിയത്തില്‍ ‘കുഞ്ഞുപാഠം’ പ്രദര്‍ശിപ്പിച്ചു. ചടങ്ങ് ഡോ. സലീല്‍ അഹ്​മദ് ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് അരീക്കോട്, മുജീബ് എള്ളുവിള, മുഹമ്മദ്അലി ചെന്ത്രാപ്പിന്നി, അബ്​ദുറഹ്​മാന്‍ വടുതല എന്നിവർ സംസാരിച്ചു.

Tags:    
News Summary - saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.