പ്രളയദുരിതാശ്വാസ നിധിയിലേക്ക്​ 61 ലക്ഷം രൂപ നൽകും

റിയാദ്: കേരളത്തിലെ പ്രളയദുരിതബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റിയാദിലെ എൻ.ആർ.കെ ഫോറം ജനകീയ സമിതി 61 ലക്ഷം രൂപ നൽകും. ഇതുമായി ബന്ധപ്പെട്ട ധനസമാഹരണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചതായി ഭാരവാഹികൾ അറിയിച്ചു.
ബത്​ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം യത്​നവുമായി സഹകരിച്ച സംഘടനകള്‍, വ്യക്തികൾ, സ്ഥാപനങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർക്കും റിയാദ് തമിഴ്​ സംഘം, അലിഗഢ് മുസ്​ലിം യൂനിവേഴ്സിറ്റി അലുംനി അസോസിയേഷൻ എന്നീ സംഘടനകൾക്കും നന്ദി രേഖപ്പെടുത്തി. ജനകീയ സമിതി ചീഫ്‌ കോഒാഡിനേറ്റർ ഉബൈദ്‌ എടവണ്ണ ആമുഖം പ്രസംഗം നടത്തി. ചെയർമാന്‍ നാസർ കാരന്തൂർ അധ്യക്ഷത വഹിച്ചു. സിറ്റിഫ്ലവര്‍ എം.ഡി ടി.എം അഹമ്മദ്‌ കോയ യോഗം ഉദ്ഘാടനം ചെയ്തു. അബ്​ദുസമദ്‌ കൊടിഞ്ഞി സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. എന്‍.ആർ.കെ ചെയർമാന്‍ അഷ്‌റഫ്‌ വടക്കേവിള,

ഇസ്മാഇൗല്‍ എരുമേലി, ശിഹാബ്‌ കൊട്ടുക്കാട്, മൊയ്തീൻകുട്ടി തെന്നല, ഇംതിയാസ്‌ അഹ്‌മദ്‌, സെയ്‌ഗം ഖാൻ, കുഞ്ഞി കുമ്പള, അഡ്വ. അനീര്‍ ബാബു, ഷൗകത്ത് നിലമ്പൂര്‍, ഉമര്‍ മുക്കം, ശിഹാബ് കൊട്ടുകാട്, ഇസ്മാഇൗൽ എരുമേലി, ക്ലീറ്റസ്, വി.കെ മുഹമ്മദ്‌, ബഷീര്‍ പാങ്ങോട്, ഷംനാദ് കരുനാഗപ്പള്ളി, ജയന്‍ കൊടുങ്ങല്ലൂര്‍, റഹ്​മത്തുല്ല, അലി കുഞ്ഞു മുസ്​ലിയാര്‍, മുഹമ്മദ്​ ഹനീഫ, അലി ആലുവ, ബഷീർ, പി.വി അജ്മൽ, രാമചന്ദ്രന്‍ അറബ്കോ, സാബു ഫിലിപ്പ്, സുധീർ കുമ്മിൾ, ഡോ. മജീദ് ചിങ്ങോലി, സജി കായംകുളം, നവാസ് വെള്ളിമാട്കുന്ന്, സനൂപ് പയ്യന്നൂർ, ഷനോജ്, ലുഖ്​മാന്‍ പാഴൂർ, സലിം കളക്കര, ഇല്യാസ്‌ സാബു, അബ്​ദുസ്സലാം, സലാം പെരുമ്പാവൂർ, മൈമൂന അബ്ബാസ്‌, നിസാര്‍ പള്ളിക്കശ്ശേരി, രാജേഷ്‌, സോണി കുട്ടനാട്, ഷിഹാദ് കൊച്ചി, മാമുക്കോയ തറമ്മൽ, ഡോ. മേരി രാകേഷ്, സക്കീർ മണ്ണാർമല, സുനീര്‍ കൊല്ലം, നാസര്‍ വലപ്പാട്, ഷക്കീല വഹാബ്, ഷീല രാജു, വല്ലി ജോസ്, ബഷീര്‍ വാടാനപ്പള്ളി, മുജീബ്‌ പൂക്കോട്ടൂർ, റാഫി കൊയിലാണ്ടി, വിനോദ് എന്നിവര്‍ സംസാരിച്ചു. ബാലചന്ദ്രന്‍ സ്വാഗതവും അലവിക്കുട്ടി ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.