ത്വാഇഫ്: കർഫ്യൂസമയം 15 മണിക്കൂറായി ദീർഘിപ്പിച്ച സാഹചര്യത്തിൽ ത്വാഇഫ് പട്ടണത്തി െൻറ അതിർത്തി പൊലീസ് നിർണയിച്ചു. മക്ക മേഖല പൊലീസ് വക്താവ് കേണൽ മുഹമ്മദ് അബ് ദുൽ വഹാബ് അൽഗാമിദിയാണ് ഇത് സംബന്ധിച്ച വിശദീകരണം നൽകിയത്. വടക്ക് സൈൽ, തെക്ക് ഭാഗം ശഫാ, അൽസിർ, പടിഞ്ഞാറ് അൽഹദാ, കിഴക്ക് ഹവിയ്യ എന്നിവയാണ് ത്വാഇഫ് പട്ടണത്തിെൻറ അതിർത്തികളെന്ന് അദ്ദേഹം പറഞ്ഞു.
കർഫ്യൂ സമയം നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ നാല് മണിക്കൂർ നേരത്തെയാക്കിയോടെ ത്വാഇഫ് പട്ടണത്തിലെ റോഡുകളും സൂഖുകളിലും പതിവിലും നേരത്തെ വിജനമാണിപ്പോൾ. വെള്ളിയാഴ്ച മുതലാണ് മേഖലയിൽ കർഫ്യൂ സമയം നീട്ടി ആഭ്യന്തര മന്ത്രാലയം തീരുമാനം പുറപ്പെടുവിച്ചത്. ഉച്ചക്കുശേഷം മൂന്നുമുതലാണ് കർഫ്യൂ ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.