ക​ർ​ഫ്യൂ ലം​ഘ​നം: മൂ​ന്നു​പേ​രെ റി​യാ​ദി​ൽ പി​ടി​കൂ​ടി

റി​യാ​ദ്​: ക​ർ​ഫ്യു സ​മ​യ​ത്ത്​ റോ​ഡി​ൽ ചു​റ്റി​ക്ക​റ​ങ്ങു​ക​യും പൊ​ലീ​സു​കാ​രെ പ​രി​ഹ​സി​ക്കു​ക​യും ച െ​യ്​​ത​വ​രെ പി​ടി​കൂ​ടി​യ​താ​യി റി​യാ​ദ്​ മേ​ഖ​ല പൊ​ലീ​സ്​ വ​ക്​​താ​വ്​ കേ​ണ​ൽ ശാ​കി​ർ ബി​ൻ സു​ലൈ​മാ​ൻ അ​ൽ​തു​വൈ​ജ​രി പ​റ​ഞ്ഞു. ര​ണ്ട്​ സ്വ​ദേ​ശി​ക​ളും ഒ​രു അ​റ​ബ്​ പൗ​ര​നാ​യ സ​ന്ദ​ർ​ശ​ക​നു​മാ​ണ്​ പി​ടി​യി​ലാ​യ​ത്.

ഇ​വ​ർ ക​ർ​ഫ്യു സ​മ​യ​ത്ത്​ പു​റ​ത്തി​റ​ങ്ങി ക​റ​ങ്ങു​ന്ന​തും റി​യാ​ദി​ലെ ഒ​രു റോ​ഡി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​രെ പ​രി​ഹ​സി​ക്കു​ന്ന​തും സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ കാ​മ​റ​ക​ളി​ൽ പ​ക​ർ​ത്തു​ന്ന​തു​മാ​യ വി​ഡി​യോ ചി​ത്രീ​ക​രി​ച്ച്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. ഇ​ത്​ പ്ര​ച​രി​ച്ച ഉ​ട​നെ കു​റ്റ​വാ​ളി​ക​ളെ തി​രി​ച്ച​റി​യു​ക​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. എ​ല്ലാ​വ​രും 30 വ​യ​സ്സു​ള്ള​വ​രാ​ണ്. ഇ​വ​ർ​ക്കെ​തി​രെ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും വ​ക്​​താ​വ്​ പ​റ​ഞ്ഞു.

Tags:    
News Summary - saudi, saudi news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.