ജിസാൻ: റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി ജീസാനിൽ വാഹനമിടിച്ച് മരിച്ചു. അഹദുൽ മസാരീഹ് എന്ന സ്ഥലത്ത് മലപ്പുറം പെരിന്തൽമണ്ണ കാര്യവട്ടം സ്വദേശി കൂവത്തുംപീടിക നസീർ ഹുസൈൻ (50) ആണ് മരിച്ചത്.
ജിസാനിൽ കോഫി ഷോപ്പ് ജീവനക്കാരനായിരുന്നു. റോഡ് മുറിച്ചുകടക്കുമ്പോൾ സ്വദേശി പൗരെൻറ വാഹനമിടിച്ചാണ് അപകടം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നസീറിനെ സ്പോൺസറുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഹദുൽ മസാരീഹ് ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിസാനിൽതന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: ഷഹറാബാനു. മക്കൾ: ഫാത്തിമത്ത് മിഷാന, മുഹമ്മദ് നിഷാം, ഫാത്തിമത്ത് നിഷ്ന. പരേതരായ മുഹമ്മദ്, ഖദീജ എന്നിവരാണ് മാതാപിതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.