ജിദ്ദ: മാർച്ച് 12ന് ആരംഭിക്കുന്ന റെഡ്സീ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 107 സിനിമക ൾ പ്രദർശിപ്പിക്കും. മേളയും മത്സര സിനിമകളും സംബന്ധിച്ച് വിശദീകരിക്കാൻ ജിദ്ദ ബലദി ലെ ‘ബൈത്ത് ഖാബിലിൽ’ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ ഫെസ്റ്റിവൽ ഡയറക്ടർ മു ഹമൂദ് സബ്ബാഗും ആർട്ടിസ്റ്റിക് ഡയറക്ടർ ഹുസൈൻ കർഅബിയുമാണ് ഇക്കാര്യം അറിയിച്ചത്. ജിദ്ദ ഹിസ്റ്റോറിക്കൽ സിറ്റി വേദിയാകുന്ന മേള മാർച്ച് 21ന് സമാപിക്കും. ലോകമെമ്പാടുമുള്ള ഏറ്റവും പ്രധാനപ്പെട്ട സിനിമ സൃഷ്ടികൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും പ്രാദേശിക പ്രതിഭകെള ഉയർത്തിക്കാട്ടുകയും ചെയ്യുമെന്നും സംഘാടകർ പറഞ്ഞു. മൂന്നു തവണ ഒാസ്കർ അവാർഡ് ജേതാവായ ഒലിവർ സ്റ്റോണാണ് മത്സര വിഭാഗം ജൂറി തലവൻ. 107 സിനിമകളിൽ 16 എണ്ണമാണ് മത്സരവിഭാഗത്തിലുൾപ്പെട്ടിരിക്കുന്നത്. 15 എണ്ണം ക്ലാസിക് വിഭാഗത്തിലും മൂന്നെണ്ണം അജിയാൽ വിഭാഗത്തിലും അഞ്ച് എണ്ണം നേരനുഭവങ്ങളുടെ വിഭാഗത്തിലും പ്രദർശിപ്പിക്കും.
ബാക്കി സിനിമകൾ പൊതുവിഭാഗത്തിലും. സൗദിയിൽ പുതുതായി നിർമിച്ച 11 ഫീച്ചർ സിനിമകൾ, 13 ഹ്രസ്വ ചിത്രങ്ങൾ, സൗദി സംവിധായകരുടെ അഞ്ച് ഹ്രസ്വചിത്രങ്ങൾ എന്നിവയും പ്രദർശിപ്പിക്കുന്നതിലുൾപ്പെടും. സ്ത്രീകളുടെ അവകാശങ്ങൾ, ഗാർഹിക പീഡനം, കുടിയേറ്റ പ്രശ്നങ്ങൾ, പാർശ്വവത്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങൾ, സമൂഹം നേരിടുന്ന വെല്ലുവിളികൾ, ലോകത്തിെൻറ പ്രത്യാശകൾ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളും ഉണ്ട്. സൗദിക്ക് പുറമെ ലബനാൻ, ഇൗജിപ്ത്, നൈജീരിയ, അംഗോള, മംഗോളിയ, ചൈന, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ഇന്ത്യ, ബ്രസീൽ, കൊളംബിയ എന്നിവിടങ്ങളിൽനിന്നുള്ള ചിത്രങ്ങളും മത്സരത്തിലുണ്ടാകും. സാമൂഹിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതോടൊപ്പം വൈവിധ്യത്തിലെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും തുറന്നുകാട്ടാനുമാണ് ഇത്തരമൊരു ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്നും സംഘാടകർ പറഞ്ഞു.
സിനിമ പ്രദർശനത്തിന് പുറമെ അറബ്, അന്താരാഷ്ട്ര സിനിമ രംഗത്തെ പ്രമുഖർ പെങ്കടുക്കുന്ന ഒാപൺ ഫോറങ്ങൾ, സെമിനാറുകൾ എന്നിവയും മേളയിലുണ്ടാവും. ആളുകൾക്ക് സംവദിക്കാനുള്ള അവസരവും സൗദിയിലെ സിനിമ രംഗത്തെ സവിശേഷതകളും പ്രതിഭകളെയുംകുറിച്ചുള്ള പ്രത്യേക പരിപാടികളുമുണ്ടാകും. ജിദ്ദയിലെ പ്രത്യേകം സജ്ജമാക്കിയ തിയറ്ററുകളിലായിരിക്കും പ്രദർശനം. മേളയിൽ മികച്ച സിനിമ ഉൾപ്പെടെ വിഭാഗങ്ങളിൽ ‘അൽയുസ്ർ’ എന്ന പേരിലുള്ള അവാർഡുകൾ നൽകും. മാർച്ച് 19നാണ് അവാർഡ് വിതരണം. മികച്ച ചിത്രത്തിന് അൽയുസ്ർ ഗോൾഡൻ അവാർഡായി ഒരു ലക്ഷം ഡോളറാണ് സമ്മാനിക്കുക. മികച്ച സംവിധായകന് അൽയുസ്ർ സിൽവർ അവാർഡായി 50,000 ഡോളർ നൽകും. മികച്ച തിരക്കഥാകൃത്തിനും നടനും നടിക്കും സമഗ്ര ചലച്ചിത്ര സംഭാവനക്കും അൽയുസ്ർ സിൽവർ മെഡലുകൾ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.