റിയാദ്: സൗദി അറേബ്യയിൽ കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം ന ൽകി. സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ തലസ്ഥാനത്തെ അൽയമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്ര ിസഭ യോഗമാണ് രാജ്യത്തെ ആദ്യ കൃത്രിമ മഴ പദ്ധതിക്ക് അംഗീകാരം നൽകിയത്. പരിസ്ഥിതി-കൃഷി-ജല വകുപ്പ് മന്ത്രി സമർപ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നൽകുകയായിരുന്നെന്ന് വാർത്തവിതരണ മന്ത്രി തുർക്കി അൽശബാന അറിയിച്ചു.
സൗദി സാമ്പത്തിക സമിതി കഴിഞ്ഞ മാസം ഇതേ പദ്ധതിക്ക് പ്രാഥമിക അംഗീകാരം നൽകിയിരുന്നു. അന്താരാഷ്ട്ര സൗരോർജ സഖ്യത്തിൽ അംഗമാവാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. ഒന്നര മാസം മുമ്പ് സൗദി ശൂറ കൗൺസിൽ അംഗീകാരം നൽകിയ തീരുമാനത്തിന് മന്ത്രിസഭ അന്തിമാംഗീകാരം നൽകുകയായിരുന്നു. കൊറിയയുമായി ടൂറിസം രംഗത്തെ സഹകരണം ശക്തമാക്കാനും മന്ത്രിസഭ തീരുമാനിച്ചി
ട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.