ദമ്മാം: കൊേറാണ ൈവറസ് ബാധയെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ ചൈനയിൽ കുടുങ്ങ ിയ മലയാളി വിദ്യാർഥികൾ കൂടുതൽ പ്രതിസന്ധിയിൽ.
ഉറപ്പാക്കിയ വിമാന ടിക്കറ്റുമായി 800 കി.മീ സഞ്ചരിച്ച് കുൻചിങ് ചാൻഷ്യൂയി ചൈനീസ് വിമാനത്താവളത്തിൽ എത്തിയ വിദ്യാർഥി കളെ കയറ്റാതെ സിംഗപ്പുർ വിമാനം പറന്നു. ഇതോടെ തിരിച്ചുപോകാൻ പോലും കഴിയാതെ വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ് ഇവർ. ചൈനയിലെ ഡാലി മെഡിക്കൽ കാമ്പസിൽ എം.ബി.ബി.എസ് വിദ്യാർഥികളായ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 19 കുട്ടികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇവരെക്കുറിച്ച് നേരത്തെ ‘ഗൾഫ് മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഇൗ വിദ്യാർഥികളിൽ പലരുടെയും രക്ഷിതാക്കൾ സൗദിയിൽ പ്രവാസികളാണ്. ജനുവരി 15ന് കോളജ് അടച്ചെങ്കിലും പഠനസംബന്ധമായ കാര്യങ്ങൾക്കായി കുറച്ച് ദിവസങ്ങൾ കൂടി ചൈനയിൽ തങ്ങുകയായിരുന്നു ഇവർ.
സ്വന്തം ഉത്തരവാദിത്തത്തിലാണ് പോകുന്നതെന്ന് എഴുതി നൽകിയാൽ മാത്രമെ പുറത്തുപോകാൻ അനുവദിക്കൂ എന്ന് ഹോസ്റ്റൽ അധികൃതർ നേരത്തെ കുട്ടികളെ അറിയിച്ചിരുന്നു. ഒരാഴ്ച മുമ്പ് സിംഗപ്പുർ വഴിയുള്ള വിമാന ടിക്കറ്റ് എടുക്കുകയും യാത്ര പുറപ്പെടും മുമ്പ് ഉറപ്പുവരുത്തുകയും ചെയ്തതിന് ശേഷമാണ് കുട്ടികൾ ട്രെയിൻ മാർഗം വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ സിംഗപ്പുർ പൗരന്മാരെ മാത്രമെ തങ്ങൾ സ്വീകരിക്കൂ എന്നും മലയാളി വിദ്യാർഥികളെ കയറ്റാനാവില്ലെന്നും എയർലൈൻ അധികൃതർ അറിയിക്കുകയായിരുന്നു. വേറെ ടിക്കറ്റെടുക്കാൻ ൈകയിൽ പണമില്ലെന്നും ടിക്കറ്റിെൻറ പണമെങ്കിലും മടക്കിത്തരണമെന്നും അഭ്യർഥിച്ചിട്ടും അവർ കനിഞ്ഞില്ല. റീഫണ്ട് ചെയ്യാൻ 20 ദിവസമെങ്കിലും വേണമെന്നായിരുന്നേത്ര നിലപാട്.
വഴിയാധാരമായ കുട്ടികളെ എങ്ങനെ നാട്ടിലെത്തിക്കുമെന്നറിയാതെ ഉരുകുകയാെണന്ന് വിദ്യാർഥിയുടെ മാതാവും കായംകുളം സ്വദേശിനിയുമായ ജാസ്മിൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ബാേങ്കാക് വഴി നാട്ടിലെത്തിക്കാം എന്ന് ഇന്ത്യൻ എംബസിയിൽ നിന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഒരു വ്യക്തതയും ലഭിച്ചിട്ടില്ലെന്ന് മറ്റൊരു രക്ഷിതാവ് പറഞ്ഞു. വിദ്യാർഥികളുടെ കൂട്ടത്തിൽ 11 പേർ പെൺകുട്ടികളാണ്. വിമാനത്താവളത്തിനുള്ളിൽ ഇരിക്കാൻ അനുമതിയില്ലാത്തതിനാൽ തങ്ങളുടെ മക്കൾ ഇപ്പോൾ തെരുവിലാണെന്നും രാത്രിയിൽ എവിടെ അന്തിയുറങ്ങുമെന്ന് ഒരെത്തുംപിടിയുമില്ലെന്നും ദമ്മാമിലുള്ള മറ്റൊരു രക്ഷിതാവ് അബ്ദുൽ മജീദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.